ജിഡിപി 9% വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ഒൻപത് ശതമാനം വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍-ജൂണ്‍ പാദത്തിലെ 20.1 ശതമാനം വളര്‍ച്ചയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 8.4 ശതമാനമായി വളര്‍ന്നു. സമ്പദ് വ്യവസ്ഥയുടെ വ്യതിചലനത്തില്‍, 2022 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം ഒമ്പത് ശതമാനം ജി ഡി പി കൈവരിക്കുമെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഇക്ര ലിമിറ്റഡ് അറിയിച്ചു. "മുന്നോട്ട് നോക്കുമ്പോള്‍, 2023 സാമ്പത്തിക […]

Update: 2022-01-15 07:56 GMT

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ഒൻപത് ശതമാനം വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.

ഏപ്രില്‍-ജൂണ്‍ പാദത്തിലെ 20.1 ശതമാനം വളര്‍ച്ചയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 8.4 ശതമാനമായി വളര്‍ന്നു. സമ്പദ് വ്യവസ്ഥയുടെ വ്യതിചലനത്തില്‍, 2022 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം ഒമ്പത് ശതമാനം ജി ഡി പി കൈവരിക്കുമെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഇക്ര ലിമിറ്റഡ് അറിയിച്ചു.

"മുന്നോട്ട് നോക്കുമ്പോള്‍, 2023 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ ഒമ്പത് ശതമാനം വളര്‍ച്ച നിലനിര്‍ത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു," ഇക്ര ലിമിറ്റഡിന്റെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കൊവിഡ് വ്യാപനം തടയുന്നതിനായി നിരവധി സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങള്‍ സാമ്പത്തിക വീണ്ടെടുക്കലിനെ താല്‍ക്കാലികമായി തടസ്സപ്പെടുത്തിയേക്കാം. പ്രത്യേകിച്ച് 2022 സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാം.

'2021 സാമ്പത്തിക വര്‍ഷത്തില്‍ കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചില്ലായിരുന്നുവെങ്കില്‍ ജിഡിപി വളര്‍ച്ചയെക്കുറിച്ചുള്ള ഇക്ര ലിമിറ്റഡിന്റെ അനുമാനങ്ങള്‍ കൃത്യമാകുമായിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഈ മഹാമാരിയില്‍ നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കുണ്ടായ അറ്റ നഷ്ടം 39.3 ലക്ഷം കോടി രൂപയാണ്' അദിതി നായര്‍ അറിയിച്ചു.

 

Tags:    

Similar News