റബര്‍ വിപണി വീണ്ടും താഴേയ്ക്ക്
കേരളത്തിലെ കര്‍ഷകര്‍ ഏറെ ആശ്രയിക്കുന്ന നാണ്യവിളയാണ് റബര്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റബറിന്റെ വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. റബര്‍ വിപണിയില്‍ കഴിഞ്ഞ ആഴ്ച്ച നേരിയ ഉണര്‍വുണ്ടായിരുന്നെങ്കിലും പിന്നീട് വില ഇടിയുകയായിരുന്നു. സാധാരണയായി വര്‍ഷത്തില്‍ നവംബര്‍- ഡിസംബര്‍ മാസങ്ങളിലാണ് റബര്‍ വിപണിയില്‍ ഉത്പാദനം കൂടുന്നത്. ഈ ജനുവരിയില്‍ താപനില കൂടിയതോടെ റബര്‍ ഉത്പാദനം കുറഞ്ഞു. തുടര്‍ച്ചയായ മഴയേ തുടര്‍ന്ന് ടാപ്പിംഗ് ദിനങ്ങള്‍ നഷ്ടമായതിനാല്‍ ഉത്പാദനം ഇക്കുറി വളരെ കുറഞ്ഞിരുന്നു. പിന്നീട് വെട്ട് ആരംഭിച്ചതോടെയാണ് താപനിലയിലെ ക്രമാതീതമായ ഉയര്‍ച്ച വിനയായത്. […]
കേരളത്തിലെ കര്‍ഷകര്‍ ഏറെ ആശ്രയിക്കുന്ന നാണ്യവിളയാണ് റബര്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റബറിന്റെ വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. റബര്‍ വിപണിയില്‍ കഴിഞ്ഞ ആഴ്ച്ച നേരിയ ഉണര്‍വുണ്ടായിരുന്നെങ്കിലും പിന്നീട് വില ഇടിയുകയായിരുന്നു. സാധാരണയായി വര്‍ഷത്തില്‍ നവംബര്‍- ഡിസംബര്‍ മാസങ്ങളിലാണ് റബര്‍ വിപണിയില്‍ ഉത്പാദനം കൂടുന്നത്. ഈ ജനുവരിയില്‍ താപനില കൂടിയതോടെ റബര്‍ ഉത്പാദനം കുറഞ്ഞു. തുടര്‍ച്ചയായ മഴയേ തുടര്‍ന്ന് ടാപ്പിംഗ് ദിനങ്ങള്‍ നഷ്ടമായതിനാല്‍ ഉത്പാദനം ഇക്കുറി വളരെ കുറഞ്ഞിരുന്നു. പിന്നീട് വെട്ട് ആരംഭിച്ചതോടെയാണ് താപനിലയിലെ ക്രമാതീതമായ ഉയര്‍ച്ച വിനയായത്.
ആര്‍എസ്എസ് നാലാം ഗ്രേഡ് റബറിന്റെ വില ഏതാനും ദിവസങ്ങളായി ക്വിന്റലിന് 16,000 രൂപയിലും ആര്‍എസ്എസ് അഞ്ചാം ഗ്രേഡിന്റെ വില 15,600 രൂപയിലും തുടരുകയായിരുന്നു. പിന്നീട് ഇടയ്ക്ക് വില ഉയര്‍ന്നെങ്കിലും കര്‍ഷകരുടെ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് റബറിന്റെ വില താഴുകയായിരുന്നു. ഇതോടെ റബറിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഇടത്തരം,ചെറുകിട കര്‍ഷകര്‍ ബുദ്ധിമുട്ടിലായി.
വിദേശ വിപണിയായ ബാങ്കോക്കില്‍ കഴിഞ്ഞ ആഴ്ച ആര്‍എസ്എസ് നാലാം ഗ്രേഡ് റബറിന്റെ വ്യാപാരം 14,612- 14,800 രൂപ നിലവാരത്തിലായിരുന്നു.അവസാന നിരക്ക് 14,742 രൂപയും. ആര്‍എസ്എസ് അഞ്ചാം ഗ്രേഡിന്റെ വില നിലവാരം 14,511 - 14,699 രൂപയായിരുന്നെങ്കിലും വ്യാപാരം അവസാനിച്ചത് 14,640 രൂപ നിരക്കിലാണ്.
ruber, price
