അറ്റാദായത്തില്‍ രണ്ടിരട്ടി വര്‍ധന, ജിഎന്‍എഫ്‌സി ഓഹരി വില ഉയര്‍ന്നു

മാര്‍ച്ച് അവസാനിച്ച പാദത്തില്‍ അറ്റാദായത്തില്‍ രണ്ടിരട്ടി വര്‍ധന ഉണ്ടായതിനെ തുടര്‍ന്ന് ഗുജറാത്ത് നര്‍മദാ വാലി ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിന്റെ (ജിഎന്‍എഫ്‌സി) ഓഹരി വിലയില്‍ 8.08 ശതമാനം വര്‍ധന. 818.35 രൂപയായിട്ടാണ് ജിഎന്‍എഫ്‌സി ഓഹരി വില വര്‍ധിച്ചത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 108.23 ശതമാനമായി കുതിച്ചുയര്‍ന്ന് നടപ്പ് വര്‍ഷം നാലാം പാദത്തില്‍ 643.26 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 308.91 കോടി രൂപയായിരുന്നു. കമ്പനി പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷം ആദ്യമായി പ്രവര്‍ത്തന […]

Update: 2022-05-10 09:16 GMT

മാര്‍ച്ച് അവസാനിച്ച പാദത്തില്‍ അറ്റാദായത്തില്‍ രണ്ടിരട്ടി വര്‍ധന ഉണ്ടായതിനെ തുടര്‍ന്ന് ഗുജറാത്ത് നര്‍മദാ വാലി ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിന്റെ (ജിഎന്‍എഫ്‌സി) ഓഹരി വിലയില്‍ 8.08 ശതമാനം വര്‍ധന. 818.35 രൂപയായിട്ടാണ് ജിഎന്‍എഫ്‌സി ഓഹരി വില വര്‍ധിച്ചത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 108.23 ശതമാനമായി കുതിച്ചുയര്‍ന്ന് നടപ്പ് വര്‍ഷം നാലാം പാദത്തില്‍ 643.26 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 308.91 കോടി രൂപയായിരുന്നു. കമ്പനി പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷം ആദ്യമായി പ്രവര്‍ത്തന ലാഭം 8642 രൂപയിലെത്തി. ഇതാകട്ടെ 2017-18 ലെ സര്‍വകാല റിക്കോഡിനേക്കാളും 46 ശതമാനം കൂടുതലുമാണ്.

"വ്യാവസായിക രാസവസ്തുക്കളുടെ പ്രവര്‍ത്തനം ഇക്കാലയളവില്‍ മികവ് രേഖപ്പെടുത്തി. വീക്ക് നൈട്രിക് ആസിഡ്, കോണ്‍സന്‍ട്രേറ്റഡ് നൈട്രിക് ആസിഡ്, അമോണിയം നൈട്രേറ്റ് മെല്‍റ്റ്, അസെറ്റിക് ആസിഡ് ഇവയെല്ലാം പ്രവര്‍ത്തന മികവ് കാഴ്ച വച്ചു. ഇഥേല്‍ അസറ്റേറ്റ്, അമോണിയം നൈട്രേറ്റ്, നൈട്രോ ബെന്‍സീന്‍, ഇവയുടെ ഉത്പാദനവും വില്‍പനയും ഉയര്‍ന്ന നിലവാരത്തിലായിരുന്നു. വില്‍പനയുടെ കാര്യത്തില്‍ വീക്ക് നെട്രിക്ക് ആസിഡും മീഥേലും ഇതുവരെ ഉണ്ടായിരുന്ന റിക്കോഡുകള്‍ ഭേദിച്ചു," ജിഎന്‍എഫ്‌സി മാനേജിംഗ് ഡയറക്ടര്‍ പങ്കജ് ജോഷി വ്യക്തമാക്കി.

50,000 ദശലക്ഷം ടണ്‍ വാര്‍ഷിക ശേഷിയുള്ള കോണ്‍സന്‍ട്രേറ്റഡ് നൈട്രിക് ആസിഡ് പ്ലാന്റും നാല് മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റും ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News