മോശം ലിസ്റ്റിംഗ്: നിക്ഷേപകരെ നിരാശപ്പെടുത്തി ഇതോസ്
ഇഷ്യു വിലയെക്കാളും താഴ്ന്ന നിലയിൽ ലിസ്റ്റിംഗ് നടത്തിയ ലക്ഷ്വറി വാച്ച് റീട്ടെയിലറായ ഇതോസ് നിക്ഷേപകരെ നിരാശപ്പെടുത്തി. ഓഹരികള്‍ ഇഷ്യു വിലയായ 878 രൂപയില്‍ നിന്നും 5.46 ശതമാനം കുറഞ്ഞ് 830 രൂപയ്ക്കാണ് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തത്. വ്യാപാരം തുടരുമ്പോള്‍ ഇതോസിന്റെ ഓഹരി വിലകള്‍ വളരെ താഴ്ന്നു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ അത് 774 രൂപ വരെയെത്തി. വ്യാപാരം അവസാനിപ്പിച്ചത് ഓഫര്‍ വിലയെക്കാളും 8.58 ശതമാനം താഴ്ന്ന് 802.60 രൂപയിലാണ്. ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായി മാറ്റിവെച്ച ഓഹരികളില്‍ 1.06 ഇരട്ടി […]
ഇഷ്യു വിലയെക്കാളും താഴ്ന്ന നിലയിൽ ലിസ്റ്റിംഗ് നടത്തിയ ലക്ഷ്വറി വാച്ച് റീട്ടെയിലറായ ഇതോസ് നിക്ഷേപകരെ നിരാശപ്പെടുത്തി. ഓഹരികള്‍ ഇഷ്യു വിലയായ 878 രൂപയില്‍ നിന്നും 5.46 ശതമാനം കുറഞ്ഞ് 830 രൂപയ്ക്കാണ് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തത്.
വ്യാപാരം തുടരുമ്പോള്‍ ഇതോസിന്റെ ഓഹരി വിലകള്‍ വളരെ താഴ്ന്നു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ അത് 774 രൂപ വരെയെത്തി. വ്യാപാരം അവസാനിപ്പിച്ചത് ഓഫര്‍ വിലയെക്കാളും 8.58 ശതമാനം താഴ്ന്ന് 802.60 രൂപയിലാണ്. ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായി മാറ്റിവെച്ച ഓഹരികളില്‍ 1.06 ഇരട്ടി സബ്‌സ്‌ക്രിപ്ഷനും, നോണ്‍ ഇന്‍സ്റ്റിറ്റിയൂഷല്‍ നിക്ഷേപകര്‍ക്കായി മാറ്റിവെച്ച ഓഹരികളില്‍ 1.48 ഇരട്ടി സബ്‌സ്‌ക്രിപ്ഷനും നടന്നതോടെ ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ 1.04 ഇരട്ടിയായി. എന്നാല്‍, റീട്ടെയില്‍ നിക്ഷേപകര്‍ക്കായി നീക്കിവെച്ച ഓഹരികള്‍ പൂർണ്ണമായും വിറ്റിരുന്നില്ല.
പ്രീമിയം, ലക്ഷ്വറി വാച്ചുകളുടെ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ പോര്‍ട്ട്ഫോളിയോ ഉള്ളതും, 50 പ്രീമിയം-ലക്ഷ്വറി വാച്ച് ബ്രാന്‍ഡുകള്‍ വില്‍പ്പന നടത്തുന്നതുമായ ഇതോസ്, ഐപിഒയില്‍ നിന്നുള്ള വരുമാനം കടം തിരിച്ചടയ്ക്കുന്നതിനും, പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും, പുതിയ സ്റ്റോറുകള്‍ തുറക്കുന്നതിനും, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഒമേഗ, ഐഡബ്ല്യുസി ഷാഫ്ഹൗസെന്‍, ജെയ്ഗര്‍ ലെകോള്‍ട്രെ, പനേറായി, ബ്വ്ല്‍ഗാരി, എച്ച് മോസര്‍ ആന്‍ഡ് സിഇ, റാഡോ, ലോംഗിനെസ്, ബൗം ആന്‍ഡ് മെര്‍സിയര്‍, ഒറിസ് എസ്എ, കോറം, കാള്‍ എഫ് ബുച്ചറര്‍, ടിസോട്ട്, റെയ്മണ്ട് വെയില്‍, ലൂയിസ് മൊയ്നെറ്റ് എന്നിവ ചില ബ്രാന്‍ഡുകളില്‍ ഉള്‍പ്പെടുന്നു.
