സ്വര്‍ണം പവന് 80 രൂപ വര്‍ധന: രൂപ 78.29ല്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉണര്‍വ്. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 38,120 രൂപയില്‍ എത്തി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 4,765 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. വെള്ളിയാഴ്ച്ച പവന് 160 രൂപ കുറഞ്ഞ് 37,960 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി സ്വര്‍ണ വില മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37000 ന് താഴെ പോയത്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില പവന് 40,560 രൂപയിലേക്ക് എത്തിയിരുന്നു. ഒരു […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉണര്‍വ്. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 38,120 രൂപയില്‍ എത്തി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 4,765 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. വെള്ളിയാഴ്ച്ച പവന് 160 രൂപ കുറഞ്ഞ് 37,960 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി സ്വര്‍ണ വില മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37000 ന് താഴെ പോയത്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില പവന് 40,560 രൂപയിലേക്ക് എത്തിയിരുന്നു. ഒരു ഗ്രാം വെള്ളിയ്ക്ക് 66 രൂപയും എട്ട് ഗ്രാമിന് 528 രൂപയുമാണ് ഇന്നത്തെ വിപണി വില.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 78.29ല്‍ തുടരുകയാണ്. ആഗോള വിപണിയുടെ ചുവടു പിടിച്ച്ഇന്ത്യന്‍ സൂചികകള്‍ തിങ്കളാഴ്ച്ചയും നേട്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്സ് 530.52 പോയിന്റ് ഉയര്‍ന്ന് 53254.50ലും എന്‍എസ്ഇ നിഫ്റ്റി 163.90 പോയിന്റ് ഉയര്‍ന്ന് 15863.20 ലുമാണ് വ്യാപാരം നടക്കുന്നത്. ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, വിപ്രോ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ എന്നീ കമ്പനികളാണ് ആദ്യ വ്യാപാരത്തില്‍ മികച്ച നേട്ടമുണ്ടാക്കിയത്. ബിഎസ്ഇയിലെ മിക്ക കമ്പനികളും നേട്ടത്തോടെയാണ് മുന്നേറുന്നത്.
