എന്‍ബിഎഫ്സികളുടെ ലാഭക്ഷമത വർധിക്കും: ക്രിസില്‍ റേറ്റിംഗ്സ്
മുംബൈ: ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും (എന്‍ബിഎഫ്സി-എംഎഫ്ഐ) നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അവയുടെ ലാഭക്ഷമത തിരിച്ചുപിടിക്കാന്‍ സാധ്യതയുണ്ട്. പുതിയ എംഎഫ്ഐ നിയന്ത്രണ ചട്ടക്കൂടിന് കീഴില്‍ വായ്പാ നിരക്കുകള്‍ കൂടുതല്‍ സ്വതന്ത്രമായി നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യവും, വായ്പാ ചെലവുകള്‍ കുറഞ്ഞതുമാണ് കാരണം. ഉയര്‍ന്ന വായ്പാ ചെലവുകള്‍, കുത്തനെയുള്ള വായ്പാ നിരക്കു വർധനയാല്‍ നികത്തപ്പെടുന്നത് മൂലം നിലവിലെ ഉയരുന്ന പലിശനിരക്ക് എന്‍ബിഎഫ്സി-എംഎഫ്ഐകളുടെ ലാഭക്ഷമതയെ ബാധിക്കാന്‍ സാധ്യതയില്ലെന്ന് ക്രിസില്‍ റേറ്റിംഗ്സ് അറിയിച്ചു. പുതിയ ചട്ടക്കൂട് അനുസരിച്ച്, വായ്പാ ചെലവിലെ (credit […]
മുംബൈ: ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും (എന്‍ബിഎഫ്സി-എംഎഫ്ഐ) നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അവയുടെ ലാഭക്ഷമത തിരിച്ചുപിടിക്കാന്‍ സാധ്യതയുണ്ട്. പുതിയ എംഎഫ്ഐ നിയന്ത്രണ ചട്ടക്കൂടിന് കീഴില്‍ വായ്പാ നിരക്കുകള്‍ കൂടുതല്‍ സ്വതന്ത്രമായി നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യവും, വായ്പാ ചെലവുകള്‍ കുറഞ്ഞതുമാണ് കാരണം.
ഉയര്‍ന്ന വായ്പാ ചെലവുകള്‍, കുത്തനെയുള്ള വായ്പാ നിരക്കു വർധനയാല്‍ നികത്തപ്പെടുന്നത് മൂലം നിലവിലെ ഉയരുന്ന പലിശനിരക്ക് എന്‍ബിഎഫ്സി-എംഎഫ്ഐകളുടെ ലാഭക്ഷമതയെ ബാധിക്കാന്‍ സാധ്യതയില്ലെന്ന് ക്രിസില്‍ റേറ്റിംഗ്സ് അറിയിച്ചു.
പുതിയ ചട്ടക്കൂട് അനുസരിച്ച്, വായ്പാ ചെലവിലെ (credit cost) കുറവും, അനുവദനീയമായ ഗാര്‍ഹിക വരുമാന പരിധിയിലെ (permissible household income limit) വര്‍ധനവും ലാഭക്ഷമതയിലെ പുരോഗതിയെ പിന്തുണയ്ക്കുന്ന ഘടകങ്ങളാണ്. കഴിഞ്ഞ മാസങ്ങളില്‍ നിരവധി എന്‍ബിഎഫ്സി-എംഎഫ്ഐകള്‍ വായ്പാ നിരക്ക് 150-250 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചതായി ഏജന്‍സിയുടെ സീനിയര്‍ ഡയറക്ടറും ഡെപ്യൂട്ടി ചീഫ് റേറ്റിംഗ് ഓഫീസറുമായ കൃഷ്ണന്‍ സീതാരാമന്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ആസ്തി-ഗുണനിലവാര ആശങ്കകള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ അവര്‍ ഉപയോഗിച്ച കണ്ടിന്‍ജന്‍സി പ്രൊവിഷന്‍ ബഫര്‍ ഉപയോഗിക്കാന്‍ കഴിയും.
ആസ്തി-ഗുണനിലവാര സമ്മര്‍ദ്ദങ്ങള്‍ ക്രമേണ ലഘൂകരിക്കുകയും, ഗണ്യമായ പ്രൊവിഷന്‍ ബഫറുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനാല്‍, ഈ സാമ്പത്തിക വര്‍ഷം ഈ വായ്പക്കാരുടെ ക്രെഡിറ്റ് ചെലവ് ഏകദേശം 2.5-2.8 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ക്രെഡിറ്റ് അസസ്മെന്റിന് പുറമെ വായ്പയെടുക്കുന്നയാളുടെ ഗാര്‍ഹിക വരുമാനം വിലയിരുത്തുന്നതിലും പുതിയ റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
