സ്വര്‍ണവില: പവന് 80 രൂപ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 38,480 രൂപയില്‍ എത്തി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 4,810 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. ഈ മാസം ഒന്നിന് പവന് 960 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. കഴിഞ്ഞ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000 ന് താഴെ പോയത്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില പവന് 40,560 രൂപയിലേക്ക് എത്തിയിരുന്നു. അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണവില […]

Update: 2022-07-05 01:42 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 38,480 രൂപയില്‍ എത്തി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 4,810 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. ഈ മാസം ഒന്നിന് പവന് 960 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. കഴിഞ്ഞ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000 ന് താഴെ പോയത്.

മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില പവന് 40,560 രൂപയിലേക്ക് എത്തിയിരുന്നു. അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 1808.20 ഡോളറായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയ്ക്ക് 64.70 രൂപയും എട്ട് ഗ്രാമിന് 517 രൂപയുമാണ് ഇന്നത്തെ വിപണി വില. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.3 ശതമാനം ഉയര്‍ന്ന് 113.0 ഡോളറിലെത്തി.

ഇന്‍ഫോസിസ്, ബജാജ് ഫിന്‍സെര്‍വ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളുടെ നേട്ടത്തിന്റെയും, ഏഷ്യന്‍ വിപണികളിലെ പോസിറ്റീവ് പ്രവണതകളുടെയും പിന്‍ബലത്തില്‍ ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നേട്ടത്തില്‍. സെന്‍സെക്‌സ് 328 പോയിന്റ് ഉയര്‍ന്ന് 53,562.83 ലും, നിഫ്റ്റി 99.7 പോയിന്റ് ഉയര്‍ന്ന് 15,935.05 ലും എത്തി.
പവര്‍ഗ്രിഡ്, ബജാജ് ഫിന്‍സെര്‍വ്, ടെക് മഹീന്ദ്ര, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐടിസി, എല്‍ ആന്‍ഡ് ടി എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികള്‍. ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഹോംകോംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍, ഷാങ്ഹായ് വിപണിയില്‍ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
Tags:    

Similar News