തിളങ്ങി സ്വര്‍ണം: പവന് 88 രൂപ വര്‍ധന

 സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 88 രൂപ വര്‍ധിച്ച് 37,040 രൂപയായി (22 കാരറ്റ്). ഗ്രാമിന് 11 രൂപയാണ് വര്‍ധിച്ചത്. 4,630 രൂപയാണ് ഇന്ന് ഗ്രാമിന് വില. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഞായറാഴ്ച്ച പവന് 8 രൂപ കുറഞ്ഞ് 36,952 രൂപയായിരുന്നു. 24 കാരറ്റ് സ്വര്‍ണം പവന് 96 രൂപ വര്‍ധിച്ച് 40,408 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,051 രൂപയിലെത്തിയിട്ടുണ്ട്. വെള്ളി വില എട്ട് ഗ്രാമിന് 8 രൂപ കുറഞ്ഞ് 485.60 […]

Update: 2022-07-19 00:08 GMT
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 88 രൂപ വര്‍ധിച്ച് 37,040 രൂപയായി (22 കാരറ്റ്). ഗ്രാമിന് 11 രൂപയാണ് വര്‍ധിച്ചത്. 4,630 രൂപയാണ് ഇന്ന് ഗ്രാമിന് വില. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഞായറാഴ്ച്ച പവന് 8 രൂപ കുറഞ്ഞ് 36,952 രൂപയായിരുന്നു. 24 കാരറ്റ് സ്വര്‍ണം പവന് 96 രൂപ വര്‍ധിച്ച് 40,408 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,051 രൂപയിലെത്തിയിട്ടുണ്ട്. വെള്ളി വില എട്ട് ഗ്രാമിന് 8 രൂപ കുറഞ്ഞ് 485.60 രൂപയായി. ഗ്രാമിന് 60.70 രൂപയാണ് വില. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,708.80 ഡോളറിലേക്കെത്തി.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ ഇടിഞ്ഞ് 80.05ല്‍ എത്തിയിരുന്നു. ആഗോള മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തമാകുന്നതും ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയാവുകയാണ്. ഇന്റര്‍ബാങ്ക് ഫോറെക്സ് എക്സ്ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 80.00 എന്ന നിലയിലായിരുന്നുവെങ്കിലും നിമിഷങ്ങള്‍ക്കകം തന്നെ 80.05 എന്ന നിരക്കിലേക്ക് രൂപയുടെ മൂല്യം താഴ്ന്നു. ബെന്റ് ക്രൂഡ് വില ബാരലിന് 106.3 ഡോളറായി.
Tags:    

Similar News