സ്വര്‍ണവിലയില്‍ വര്‍ധന: പവന് 280 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 280 രൂപ വര്‍ധിച്ച് 37,480 രൂപയായി (22 കാരറ്റ്). ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4,685 രൂപയായിട്ടുണ്ട്. വെള്ളിയാഴ്ച്ച പവന് 200 രൂപ വര്‍ധിച്ച് 37,320 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 304 രൂപ വര്‍ധിച്ച് 40,888 രൂപയായി. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 50 പൈസ വര്‍ധിച്ച് 62.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 500 രൂപയാണ് വില. […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 280 രൂപ വര്‍ധിച്ച് 37,480 രൂപയായി (22 കാരറ്റ്). ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4,685 രൂപയായിട്ടുണ്ട്. വെള്ളിയാഴ്ച്ച പവന് 200 രൂപ വര്‍ധിച്ച് 37,320 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 304 രൂപ വര്‍ധിച്ച് 40,888 രൂപയായി. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 50 പൈസ വര്‍ധിച്ച് 62.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 500 രൂപയാണ് വില.
ദുര്‍ബലമായ ആഗോള പ്രവണതകള്‍ക്കും, വിദേശ നിക്ഷേപ വിറ്റഴിക്കലിനും ഇടയില്‍ ഇന്നത്തെ ആദ്യഘട്ട വ്യാപാരം ഇടിഞ്ഞു. ബിഎസ്ഇ 288.8 പോയിന്റ് ഇടിഞ്ഞ് 57,138.12 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 79.4 പോയിന്റ് താഴ്ന്ന് 17,014.95- ലെത്തി. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റന്‍, മാരുതി, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐടിസി എന്നിവ ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടം നേരിടുകയാണ്.
എന്‍ടിപിസി, സണ്‍ ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അള്‍ട്രാടെക് സിമന്റ് തുടങ്ങിയ കമ്പനികള്‍ നേട്ടത്തിലാണ് മുന്നേറുന്നത്. ഏഷ്യന്‍ വിപണികളില്‍, ഷാങ്ഹായ്, ഹോങ്കോങ്ങ് എന്നിവ താഴ്ന്ന നിലയിലാണ്. അതേസമയം ടോക്കിയോ മുന്നേറ്റം തുടരുന്നുണ്ട്. വെള്ളിയാഴ്ച യുഎസ് വിപണി നഷ്ടത്തിലാണ് അവസാനിച്ചത്.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 38 പൈസ ഇടിഞ്ഞ് 81.78ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 81.65 എന്ന നിലയിലായിരുന്നു രൂപ. വെള്ളിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം 33 പൈസ ഉയര്‍ന്ന് 81.40ല്‍ എത്തിയിരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.77 ശതമാനം ഉയര്‍ന്ന് 87.50 യുഎസ് ഡോളറായിട്ടുണ്ട്.
