ആഗോള ചായ വിപണി വളര്‍ച്ചയുടെ പാതയില്‍

ആഗോള ചായ വിപണി വളര്‍ച്ചയുടെ പാതയിലാണെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ വെളിവാക്കുന്നത്. 2020 ല്‍ 6.71 ദശലക്ഷം ടണ്‍ ആയിരുന്ന ആഗോള ചായ വിപണി 2026 ല്‍ 7.89 ദശലക്ഷം ടണ്ണിലേക്ക് ഉയരുമെന്നാണ് മിക്ക പഠനങ്ങളും സൂചിപ്പിക്കുന്നത്. 2022-2027 കാലഘട്ടത്തില്‍ പ്രതിവര്‍ഷ ശരാശരി വളര്‍ച്ചാ നിരക്ക് 3.3 ശതമാനമായിരിക്കും. ചായ ആരോഗ്യത്തിന് നല്ലതാണെന്ന വിശ്വാസം പ്രബലമാകുന്നതായിരിക്കാം ഒരു പക്ഷെ ഈ വളര്‍ച്ചയ്ക്ക് ഉപോല്‍ബലകമായ വസ്തുത. ഏതായാലും ആരോഗ്യകരമായ പാനീയങ്ങളിലേക്ക് ലോക ജനത കൂടുതലായി തിരിയുന്നു എന്നത് സംശയാതീതമാണ്. […]

Update: 2022-01-31 21:16 GMT

ആഗോള ചായ വിപണി വളര്‍ച്ചയുടെ പാതയിലാണെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ വെളിവാക്കുന്നത്. 2020 ല്‍ 6.71 ദശലക്ഷം ടണ്‍ ആയിരുന്ന ആഗോള ചായ വിപണി 2026 ല്‍ 7.89 ദശലക്ഷം ടണ്ണിലേക്ക് ഉയരുമെന്നാണ് മിക്ക പഠനങ്ങളും സൂചിപ്പിക്കുന്നത്. 2022-2027 കാലഘട്ടത്തില്‍ പ്രതിവര്‍ഷ ശരാശരി വളര്‍ച്ചാ നിരക്ക് 3.3 ശതമാനമായിരിക്കും.

ചായ ആരോഗ്യത്തിന് നല്ലതാണെന്ന വിശ്വാസം പ്രബലമാകുന്നതായിരിക്കാം ഒരു പക്ഷെ ഈ വളര്‍ച്ചയ്ക്ക് ഉപോല്‍ബലകമായ വസ്തുത. ഏതായാലും ആരോഗ്യകരമായ പാനീയങ്ങളിലേക്ക് ലോക ജനത കൂടുതലായി തിരിയുന്നു എന്നത് സംശയാതീതമാണ്. വിവിധ സ്വാദിലും, പരിമണങ്ങളിലുമുള്ള ചായക്ക് പ്രചാരമേറകയാണ് ഈ അടുത്ത കാലത്ത്. വികസ്വര രാജ്യങ്ങളില്‍ ചായയുടെ ഡിമാന്‍ഡ് കൂടിക്കൊണ്ടിരിക്കുകയാണെന്നതും ചായ വിപണിയുടെ കുതിപ്പിന് കാരണമായേക്കാം.

നോര്‍ത്ത് അമേരിക്ക, ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യാ പസഫിക്ക് ഈ പ്രദേശങ്ങളാണ് ചായയുടെ ശക്തമായ മാര്‍ക്കറ്റുകള്‍. ഗ്രീന്‍, ബ്ലാക്ക്, ഹെര്‍ബല്‍ എന്നീ ചായകള്‍ക്കാണ് ഏറെ പ്രചാരം. സൂപ്പര്‍മാര്‍ക്കറ്റുകള്‍, സ്‌പെഷ്യാലിറ്റി റെസ്റ്റോറന്റുകള്‍, കണ്‍വീനിയന്‍സ് സ്‌റ്റോറുകള്‍, ഓണ്‍ലൈനുകള്‍ എന്നിവയാണ് ചായയുടെ വിപണി ശൃംഖല.

ഇന്ത്യന്‍ ചായ വിപണി പ്രത്യേകമെടുത്താല്‍ 2020-ല്‍ 1.10 ദശലക്ഷം ടണ്‍ ചായയാണ് ഇന്ത്യയില്‍ വ്യാപാരം ചെയ്യപ്പെട്ടത്. ഇത് 2022-2027 കാലഘട്ടത്തില്‍ 4.2% ശരാശരി വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് സൂചനകള്‍. 2026 ല്‍ രാജ്യത്തെ ചായയുടെ വാര്‍ഷിക ഉപഭോഗം 1.40 ദശലക്ഷം ടണ്‍ ആയി ഉയരും.

ചൈന കഴിഞ്ഞാല്‍ ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ ചായ ഉല്‍പാദിപ്പിക്കുന്ന രാജ്യം.

Tags:    

Similar News