ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചില്‍ പ്രതീക്ഷയോടെ റബര്‍ കര്‍ഷകര്‍, അറബ് രാജ്യങ്ങള്‍ ഏലക്ക ഈ മാസം ഇന്ത്യയില്‍ നിന്നും ശേഖരിക്കും

അറബ് രാജ്യങ്ങള്‍ ഉയര്‍ന്ന അളവില്‍ ഏലക്ക ഈ മാസം ഇന്ത്യയില്‍ നിന്നും ശേഖരിക്കും

Update: 2023-02-01 12:47 GMT


രാജ്യാന്തര റബര്‍ വില ഇന്ന് നേരിയ റേഞ്ചില്‍ ചാഞ്ചാടി. ഡോളറിന് മുന്നില്‍ ജാപാനീസ് നാണയമായ യെന്നിന്റെ മൂല്യം കരുത്ത് നേടിയത് റബര്‍ നിക്ഷേപകരെ ടോക്കോം എക്‌സ്‌ചേഞ്ചില്‍ നിന്നും പിന്‍ തിരിപ്പിച്ചു. ആഗോള റബര്‍ അവധി വ്യാപാരത്തിന്റെ ചുക്കാന്‍ നിയന്ത്രിക്കുന്നത് ടോക്കോമിലാണ്. ജാപ്പനീസ് കറന്ർസി ശക്തിപ്പെടുന്നത് റബ്ബറിന് ഡിമാന്‍ഡ് കുറച്ചു. വിദേശത്ത് റബറിലെ നിക്ഷപതാല്‍പര്യം കുറഞ്ഞത് കൊച്ചി, കോട്ടയം വിപണികളില്‍ റബര്‍ വില നേരിയ റേഞ്ചില്‍ നീങ്ങാന്‍ ഇടയാക്കി.

സംസ്ഥാനത്ത് നാലാം ഗ്രേഡ് കിലോ 141 രൂപയില്‍ വ്യാപാരം നടന്നു. അതേസമയം ബജറ്റില്‍ റബര്‍ കോമ്പൗണ്ടിങ് ഇറക്കുമതി തീരുവ പത്ത് ശതമാനത്തില്‍ നിന്നും 25% ആക്കി വര്‍ധിപ്പിച്ചത് ഇറക്കുമതിക്ക് തടയിടാന്‍ ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് കാര്‍ഷികമേഖല.

റംസാന്‍ വേളയിലെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള ഏലക്ക സംഭരണത്തിന് തുടക്കം കുറിച്ചു. അറബ് രാജ്യങ്ങള്‍ ഉയര്‍ന്ന അളവില്‍ ഏലക്ക ഈ മാസം ഇന്ത്യയില്‍ നിന്നും ശേഖരിക്കും. ലേലത്തിന് എത്തുന്നത് മികച്ചയിനമായതിനാല്‍ കയറ്റുമതിക്കാര്‍ പരമാവധി ഉല്‍പ്പന്നം വാങ്ങി കൂട്ടാനുള്ള ശ്രമത്തിലാണ്. നൊയമ്പ് കാലത്തെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഇറക്കുമതി രാജ്യങ്ങള്‍ ഏലക്ക സംഭരിക്കുന്നത്. കുമളി ലേലത്തിനു വന്ന 69,305 കിലോഗ്രാം ഏലക്കയില്‍ 56,400 കിലേയും വിറ്റഴിഞ്ഞു. മികച്ചയിനം കിലോ 1654 രൂപയിലും ശരാശരി ഇനങ്ങള്‍ 1119 രൂപയിലും ലേലം കൊണ്ടു.


Full View


വിനിമയ വിപണിയില്‍ വീണ്ടും രൂപയ്ക്ക് തളര്‍ച്ച നേരിട്ടതോടെ ആഭ്യന്തര കുരുമുളക് വില അല്‍പ്പം താഴ്ന്നാണ് ഇടപാടുകള്‍ പുനരാരംഭിച്ചത്. അന്തര്‍ സംസ്ഥാന വാങ്ങലുകാരില്‍നിന്നുള്ള ഡിമാന്റ് കുറഞ്ഞതും മറ്റ് ഉല്‍പാദനരാജ്യങ്ങള്‍ നിരക്ക് താഴ്ത്തി ക്വട്ടേഷന്‍ ഇറക്കിയതും മുളകില്‍ സമ്മര്‍ദ്ദമുളവാക്കി. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ ്കുരുമുളക് 51,300 രൂപയായി കുറഞ്ഞു.

ആഭ്യന്തര സ്വര്‍ണ വ്യാപാരികള്‍ ഏറെ പ്രതീക്ഷയോടെയാണ് കേന്ദ്ര ബജറ്റിനെ ഉറ്റ് നോക്കിയത്. സ്വര്‍ണ ഇറക്കുമതി ഡ്യൂട്ടിയില്‍ കുറവ് വരുത്തുമെന്നാണ് വിപണി വൃത്തങ്ങള്‍ കണക്ക്കൂട്ടി. എന്നാല്‍ സ്വര്‍ണ്ണം, പ്ലാറ്റിനം തീരുവയ്‌ക്കൊപ്പംവെള്ളിയുെ ടകസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാനാണ് ബജറ്റ് നിര്‍ദേശം സംസ്ഥാനത്ത് രാവിലെ സ്വര്‍ണവില പവന് 200 രുപഉയര്‍ന്ന് 42,200 രൂപയിലാണ് ഇടപാടുകള്‍ ആരംഭിച്ചത്, ബജറ്റ് പ്രഖ്യാപനം പുറത്തുവന്നതോടെ നിരക്ക് വീണ്ടും200 രൂപകയറി42,400 ലേയ്ക്ക് ഉയര്‍ന്നു, ഇതോടെ ഗ്രാമിന് മൊത്തം 50 രൂപവര്‍ദ്ധിച്ച് 5300 രൂപയായി. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1930 ഡോളര്‍. ഇന്ന് നടക്കുന്ന യുഎസ് ഫെഡ് റിസര്‍വ് യോഗം തീരുമാനങ്ങള്‍ക്കായി കാത്ത് നില്‍ക്കുകയാണ് ആഗോള മഞ്ഞലോഹ വിപണി.

Tags:    

Similar News