ഏലം വിളവെടുപ്പ് ഊര്‍ജിതമായി, ലേല കേന്ദ്രങ്ങളില്‍ ചരക്കു വരവ് ശക്തമാക്കുമെന്ന നിഗമനത്തിലാണ് ആഭ്യന്തര,വിദേശ വാങ്ങലുകാര്‍. ഓണത്തിന്റെ ഡിമാന്റ്് മുന്നില്‍ കണ്ട് പ്രദേശിക വിപണിയില്‍ നിന്നും ഏലത്തിന് ആവശ്യക്കാരുണ്ട്. അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ ശരാശരി ഇനങ്ങള്‍ കിലോ 2489 രൂപയ്ക്ക് വാങ്ങി. മികച്ചയിനങ്ങള്‍ കിലോ 2887 രൂപയില്‍ കൈമാറി. അറബ് രാജ്യങ്ങളിലേയ്ക്ക് കയറ്റുമതിക്ക് ചരക്ക് സംഭരണംപുരോഗമിക്കുന്നു. ഇന്ന് 19,090 കിലോ ഏലക്കയുടെ ലേലം നടന്നു.
ചിങ്ങം അടുത്തതോടെ സംസ്ഥാനത്ത് കാലാവസ്ഥയില്‍ മാറ്റംകണ്ട് തുടങ്ങി. പുതിയ സാഹചര്യത്തില്‍ മാസമദ്ധ്യതോടെ ഒട്ടുമിക്ക ഭാഗങ്ങളിലും റബര്‍ ടാപ്പിങ് ഊര്‍ജിതമാകും. ഇതിനിടയില്‍ ടയര്‍ വ്യവസായികളില്‍ നിന്നുള്ള ആവശ്യം ചുരുങ്ങിയതോടെ കൊച്ചിയില്‍ നാലാംഗ്രേഡ് ഷീറ്റ് വില കിലോ രണ്ട് രൂപകുറഞ്ഞ് 200 രൂപയായി. അഞ്ചാംഗ്രേഡ് 196 രൂപയില്‍ കൈമാറി.
നാളികേരവില ഇടിവില്‍ പരിഭ്രാന്തരായിഅയല്‍ സംസ്ഥാനങ്ങളിലെ ഒരുവിഭാഗം കര്‍ഷകര്‍ തിരക്കിട്ട് വിളവെടുപ്പ് തുടങ്ങി. റെക്കോര്‍ഡ് വില മോഹിച്ച പലരും കിട്ടുന്ന വിലയ്ക്ക് തേങ്ങ വിറ്റുമാറാനുള്ള നീക്കത്തിലാണ്. രണ്ടു ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ വെളിച്ചെണ്ണ 2325രൂപയാണ് ക്വിന്റലിന് ഇടിഞ്ഞത്. വിവിധ ഭാഗങ്ങളില്‍ വിളവെടുപ്പിന് കര്‍ഷകര്‍ കാണിക്കുന്ന തിടുക്കം കണക്കിലെടുത്താല്‍ ചിങ്ങത്തില്‍ കൂടുതല്‍ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങും. കൊച്ചിയില്‍ വെളിച്ചെണ്ണവില 100 രൂപകുറഞ്ഞ് 36,600 രൂപയായി.
