റബര്‍
ഏഷ്യന്‍ റബര്‍ ഉല്‍പാദന രാജ്യങ്ങളില്‍ റബര്‍ മരങ്ങളിലെ ഇലപൊഴിച്ചില്‍ വ്യാപകമായതോടെ മുഖ്യ ഉല്‍പാദന കേന്ദ്രങ്ങളിലെല്ലാം ഷീറ്റ് ലഭ്യത ചുരുങ്ങുന്നു. മാര്‍ച്ച്-ഏപ്രില്‍ കാലയളവ് വരെ ഈ സ്ഥിതി തുടരാന്‍ ഇടയുള്ളതിനാല്‍ വൈകാതെ വിപണി നിയന്ത്രണം സ്റ്റോക്കിസ്റ്റുകളിലേയ്ക്ക് തിരിയുമെന്ന നിഗമനത്തിലാണ് മദ്ധ്യവര്‍ത്തികള്‍. അതേ സമയം വിപണി കൈപിടിയില്‍ നിന്നും വഴുതാതിരിക്കാന്‍ എല്ലാ അടുവുകളുമായി ടയര്‍ ലോബി ചരടു വലികള്‍ക്ക് നീക്കം തുടങ്ങും. നാലാം ഗ്രേഡ് റബര്‍ കിലോ 162 രൂപയില്‍ വിപണനം നടന്നു.
ഏലക്ക
ഉല്‍പാദന മേഖലയില്‍ ഇന്ന് നടന്ന ഏലക്ക ലേലത്തില്‍ മുക്കാല്‍ ലക്ഷം കിലോയില്‍ കൂടുതല്‍ ചരക്ക് വില്‍പ്പനയ്ക്ക് എത്തി. വിളവെടുപ്പ് പല ഭാഗങ്ങളിലും നിലച്ച് അവസരത്തിലും കനത്തതോതില്‍ ചരക്ക് ലേലത്തിന് എത്തുന്നത് കര്‍ഷകരില്‍ സംശയം ജനിപ്പിക്കുന്നു. മദ്ധ്യവര്‍ത്തികള്‍ വിലക്കയറ്റം തടയാന്‍ നടത്തുന്ന നീക്കങ്ങളും ഉല്‍പ്പന്ന വിലയില്‍ സമ്മര്‍ദ്ദം ഉളവാക്കി. മികച്ചയിനങ്ങള്‍ കിലോ 2202 രൂപയിലും ശരാശരി ഇനങ്ങള്‍ 1578 രൂപയിലും ഇടപാടുകള്‍ നടന്നു. അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ക്ക് ഒപ്പം കയറ്റുമതി മേഖലയില്‍ നിന്നുള്ള വരും എലക്ക ലേലത്തില്‍ സജീവമാണ്.
ചുക്ക്
കാര്‍ഷിക മേഖലകളില്‍ നിന്നും ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍ വില ഉയര്‍ത്തി ചുക്ക് സംഭരിക്കാന്‍ ഉത്സാഹിച്ചു. മികച്ചയിനം ചുക്ക് കിലോ 425 രൂപയ്ക്ക് അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ ശേഖരിച്ചു. കര്‍ണാടക ചുക്ക് മദ്ധ്യകേരളത്തിലെ വില്‍പ്പനക്കാര്‍ അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ക്ക് മറിച്ചു വില്‍പ്പന നടത്തുകയാണ്. ഇടത്തരം ചുക്ക് 340 രൂപയിലും ബെസ്റ്റ് ചുക്ക് 360 രൂപയിലും ഇടപാടുകള്‍ നടന്നു.
