നാളികേരവിപണിയില്‍ തിരിച്ചുവരവ്; കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍
ലക്ഷദ്വീപ്, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍നിന്നും തേങ്ങയെത്തുന്നു
നാളികേരോല്‍പ്പന്നങ്ങളുടെ വിപണിയില്‍ തിരിച്ചു വരവിന്റെ സൂചന. താഴ്ന്ന വിലയ്ക്ക് ലഭിച്ചിരുന്ന കൊപ്ര മത്സരിച്ച് വ്യവസായികള്‍ ശേഖരിച്ചത് വില തകര്‍ച്ചയെ താല്‍കാലികമായി തടയാന്‍ ഉപകരിച്ചു. ചുരുങ്ങിയ ദിവസങ്ങളില്‍ വെളിച്ചെണ്ണ കൊപ്ര വിലകള്‍ കുത്തനെ ഇടിഞ്ഞതിനിടയില്‍ സ്റ്റോക്കിസ്റ്റുകള്‍ ചരക്ക് വിറ്റുമാറാന്‍ തിടുക്കം കാണിച്ചിരുന്നു.
തമിഴ്നാട്ടില്‍ മാത്രമല്ല, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും ഉയര്‍ന്ന അളവില്‍ കൊപ്ര വില്‍പ്പനയ്ക്ക് ഇറങ്ങിയിരുന്നു. ഇതിനിടയില്‍ ലക്ഷദ്വീപില്‍ നിന്നും ആന്‍ഡമാന്‍ ദീപ് സമൂഹങ്ങളില്‍ നിന്നും പച്ചതേങ്ങയ്ക്ക് വില്‍പ്പനക്കാരുണ്ട്. ഈ രണ്ട് മേഖലയില്‍ നിന്നുള്ള ചരക്കിന് ദക്ഷിണേന്ത്യന്‍ നാളികേരത്തെ അപേക്ഷിച്ച് വില കുറവാണ്.
പശ്ചിമ ആഫിക്കയില്‍ വീണ്ടും വരള്‍ച്ച അനുഭവപ്പെടുന്നത് കൊക്കോ കര്‍ഷകരെ ആശങ്കയിലാക്കി. തോട്ടങ്ങള്‍ പുഷ്പിക്കുന്ന സന്ദര്‍ഭത്തിലെ കാലാവസ്ഥ മാറ്റം ഉല്‍പാദനത്തെ ദോഷകരമായി ബാധിക്കും. അവിടെ മഴ ശരാശരിയെക്കാള്‍ കുറവാണ്. കാലാവസ്ഥ മാറ്റങ്ങള്‍ മൂലം മുന്‍ നിര ഉല്‍പാദന രാജ്യമായ ഐവറി കോസ്റ്റില്‍ വിളവ് നാല് ലക്ഷം ടണ്ണായി ചുരുങ്ങിയത് രാജ്യാന്തര വില മെച്ചപ്പെടാന്‍ അവസരം ഒരുക്കും. കേരളത്തില്‍ മഴ ശക്തമായതിനൊപ്പം ചില തോട്ടങ്ങളിലും കൊക്കോയെ ബാധിച്ച
വൈറസ് ബാധ കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടത്തിന് ഇടയാക്കി. പച്ച കൊക്കോ കിലോ 150 രൂപയിലും കൊക്കോ പരിപ്പ് 400 രൂപയിലുമാണ്.
