ഇന്ത്യന്‍ കുരുമുളക് മുന്നേറുന്നു; വിറ്റഴിഞ്ഞ് ഏലം

  • കേരളത്തില്‍ നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല.
  • ഓഫ് സീസണായതിനാല്‍ കാര്‍ഷിക മേഖലയില്‍ ഏലത്തിന് ക്ഷാമം നിലനില്‍ക്കുന്നു.
  • ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 600 രൂപ.

Update: 2024-05-09 12:03 GMT

വിയെറ്റ്നാമിലെ കുരുമുളക് ക്ഷാമം ഇന്ത്യന്‍ മുളകിന്റെ മുന്നേറ്റത്തിന് വേഗത പകരുമെന്ന നിലപാടിലാണ് കര്‍ഷകര്‍. മുന്‍കാല അനുഭവങ്ങള്‍ കണക്കിലെടുത്ത് അവര്‍ സ്റ്റോക്കുള്ള ചരക്ക് വിപണിയില്‍ ഇറക്കുന്നതില്‍ നിന്നും പിന്‍തിരിഞ്ഞത് വാങ്ങലുകാരെ സമ്മര്‍ദ്ദത്തിലാക്കി. ലഭ്യത ചുരുങ്ങിയാല്‍ വിലക്കയറ്റത്തിന് വേഗതയേറാം. അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ കൊച്ചി വിപണിയെ തഴഞ്ഞ് കാര്‍ഷിക മേഖലകളില്‍ നേരിട്ട് ഇറങ്ങി ചരക്ക് സംഭരണത്തിന് ശ്രമം നടത്തിയെങ്കിലും കാര്യമായി മുളക് ലഭിച്ചില്ല. ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 600 രൂപ.

ഏലം

ഉല്‍പാദന മേഖലയില്‍ നടന്ന ഏലക്ക ലേലത്തിന് വന്ന ചരക്ക് പുര്‍ണമായി വിറ്റഴിഞ്ഞു. മൊത്തം 27,669 കിലോഗ്രാം ചരക്ക് കൊത്തി പെറുക്കാന്‍ ഇടപാടുകാര്‍ ഉത്സാഹിച്ചു. ശരാശരി ഇനങ്ങള്‍ കിലോ 2211 രൂപയിലും മികച്ചയിനങ്ങള്‍ 2820 രൂപയിലും കൈമാറി. ഓഫ് സീസണായതിനാല്‍ കാര്‍ഷിക മേഖലയില്‍ ഏലത്തിന് ക്ഷാമം നിലനില്‍ക്കുന്നു.

നാളികേരം

തമിഴ്നാട്ടില്‍ നാളികേര വിളവെടുപ്പ് പുരോഗമിച്ചതോടെ വന്‍കിട തോട്ടങ്ങള്‍ ചരക്ക് വിറ്റുമാറുന്നു. വൈകാതെ ആന്ധ്രയില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള പുതിയ നാളികേരവും വില്‍പ്പനയ്ക്ക് സജ്ജമാകുന്നതോടെ പച്ചതേങ്ങ വില ആടി ഉലയാം. കേരളത്തില്‍ നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല.

Tags:    

Similar News