വിലകയറാതെ ഏലം; കുലുക്കമില്ലാതെ റബര്‍
- കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും നാളികേരോല്‍പ്പന്ന വിലയില്‍ മാറ്റമില്ല.
- വില കയറാതെ ഏലം
- രൂപയുടെ മൂല്യത്തിലെ വ്യതിയാനങ്ങള്‍ മുന്‍ നിര്‍ത്തി വ്യവസായികള്‍ വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി കുറച്ചത് ആഭ്യന്തര പാചകയെണ്ണകള്‍ക്ക് താങ്ങായി.
ജപ്പാനില്‍ റബര്‍ അവധി വിലകള്‍ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന തലത്തിലേയ്ക്ക് ചുവട് വെച്ചത് ചൈനീസ് മാര്‍ക്കറ്റിലും ഷീറ്റ് വിലയില്‍ കുതിപ്പ് സൃഷ്ടിച്ചു. വരള്‍ച്ചയില്‍ റബര്‍ ടാപ്പിങ് പൂര്‍ണമായി സ്തംഭിച്ചതിനാല്‍ പ്രമുഖ റബര്‍ കയറ്റുമതി രാജ്യമായ തായ്ലന്‍ഡില്‍ ഷീറ്റ് ലഭ്യത ചുരുങ്ങിയതോടെ മൂന്നാം ദിവസവും ബാങ്കോക്കില്‍ റബര്‍ വില വര്‍ദ്ധിച്ചു, വിദേശ വിപണികളെല്ലാം സജീവമെങ്കിലും ഇന്ത്യന്‍ ടയര്‍ നിര്‍മ്മാതാക്കള്‍ വ്യവസായികള്‍ വില ഉയര്‍ത്തിയില്ല. നാലാം ഗ്രേഡ് കിലോ 180 രൂപയില്‍ സ്റ്റെഡിയായി വിപണനം നടന്നപ്പോള്‍ ഒട്ടുപാലിനും ലാറ്റക്സിനും വില വര്‍ദ്ധിച്ചു.
ഏലം
തേക്കടി ലേലത്തില്‍ ഏലക്ക ശേഖരിക്കാന്‍ കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും മത്സരിച്ചു. എന്നാല്‍ ഉല്‍പ്പന്ന വിലയെ ഒരു നിശ്ചിത റേഞ്ചില്‍ പിടിച്ചു നിര്‍ത്തിയാണ് വാങ്ങലുകാര്‍ ശേഖരിക്കുന്നതെന്ന ആക്ഷേപം കാര്‍ഷിക മേഖലയില്‍ നിന്നും ഉയര്‍ന്നു. ഓഫ് സീസണായതിനാല്‍ വില കൂടുതല്‍ ഉയരേണ്ട സന്ദര്‍ഭമാണെങ്കിലും ലേലത്തിലെ റീ പുള്ളിങിന് തിരിച്ചടിയായെന്ന് ഉല്‍പാദകര്‍. ഗള്‍ഫ് ഡിമാന്റ്റില്‍ മികച്ചയിനങ്ങള്‍ കിലോ 2537 രൂപയില്‍ കൈമാറ്റം നടന്നപ്പോള്‍ ശരാശരി ഇനങ്ങള്‍ 2028 രൂപയില്‍ ലേലം നടന്നു. മൊത്തം 47,559 കിലോഗ്രോം ഏലക്ക ലേലം കൊണ്ടു.