കുതിച്ചു കയറി തേങ്ങ വില; ഓണത്തിന് ശേഷം കൂടിയത് 20 രൂപ

Update: 2025-03-24 10:34 GMT

സംസ്ഥാനത്ത് തേ​ങ്ങ വി​ല കു​തി​ക്കു​ന്നു. കിലോയ്ക്ക് 60 രൂപ വരെയാണ് വില. ഉത്പാദനം കുത്തനെ ഇടിഞ്ഞതാണ് വിലക്കയറ്റത്തിലേക്ക് നയിച്ചത്. എന്നാല്‍ വിലവര്‍ദ്ധനയുടെ നേട്ടം ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ക​ഴി​ഞ്ഞ ഓ​ണ​ത്തി​ന് മു​മ്പ് വ​രെ പ​ച്ച​ത്തേ​ങ്ങ​യു​ടെ വി​ല 39 വ​രെ എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് വില 47ലും ​എ​ത്തി. എന്നാൽ പി​ന്നീ​ട് വി​ല 40ലേ​ക്ക് താഴ്ന്നു. 

തേങ്ങവില വര്‍ദ്ധിച്ചതിനൊപ്പം വെളിച്ചെണ്ണ വിലയും ആനുപാതികമായി ഉയര്‍ന്നിട്ടുണ്ട്. കൊ​പ്ര​ക്കും, കൊട്ട​ത്തേ​ങ്ങ​ക്കും ഉ​ൾ​പ്പെ​ടെ വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്.  285 മു​ത​ൽ 320 വ​രെ​യാ​ണ് വെളിച്ചെണ്ണയുടെ വി​ല. നി​ല​വി​ലെ വി​ല ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നും തേ​ങ്ങ കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. 

തേങ്ങാ വില ഉയർന്നതിനൊപ്പം ഇളനീർ വിലയും വർധിച്ചു. മാസങ്ങൾക്ക് മുമ്പ് 35 മുതൽ 40 രൂപവരെ വില ഈടാക്കിയിരുന്ന ഇളനീരിന് ഇപ്പോൾ 55 രൂപ വരെയാണ് ഈടാക്കുന്നത്. വലിയ ഇളനീരിന് 60 രൂപ വരെ നൽകണം. മുൻ വർഷത്തെ അപേക്ഷിച്ച് 10 മുതൽ 15 രൂപ വരെയാണ് വർദ്ധിച്ചത്. ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, അട്ടപ്പാടി ഭാഗങ്ങളിൽ നിന്നാണ് കൂടുതലായി ഇളനീർ എത്തുന്നത്. വേനൽച്ചൂട് കൂടുന്നതോടെ ഇളനീർ കച്ചവടവും കൂടും. രണ്ടു മാസം കൂടി ചൂട് തുടരുമെന്നതിനാൽ ഇളനീർ വില ഉടനൊന്നും കുറയാൻ സാദ്ധ്യതയില്ലെന്നും കച്ചവടക്കാർ പറയുന്നു.

Tags:    

Similar News