കുതിച്ചു കയറി റബ്ബര്‍ വില; പ്രതീക്ഷയിൽ കർഷകർ

Update: 2025-03-22 11:18 GMT

കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി വിപണിയില്‍ റബറിന് വില ഉയരുന്നു. സംസ്ഥാനത്ത് ആര്‍.എസ്.എസ്.4 ഗ്രേഡിന് 202 രൂപയാണ്. ചില മേഖലകളില്‍ 203 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. ആര്‍.എസ്.എസ്.5 ഗ്രേഡിന് 198 രൂപയാണ് ഇന്നത്തെ കോട്ടയം മാർക്കറ്റ് വില. ലാറ്റക്സിസിന് 136 രൂപയും.

രാജ്യാന്തര വില ഇനിയും കൂടിയേക്കുമെന്ന നിഗമനങ്ങളാണ് വിപണിയില്‍ നിന്ന് വരുന്നത്. റ​ബ​റി​ന്​ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​ണ്​ വി​ല ഉ​യ​രാ​ൻ കാ​ര​ണം. ട​യ​ർ ക​മ്പ​നി​ക​ൾ റ​ബ​ർ വാ​ങ്ങാ​ൻ താ​ൽ​പ​ര്യം കാ​ട്ടി​യ​തും ആ​ഭ്യ​ന്തര​വി​പ​ണി​യി​ൽ പ്ര​തി​ഫ​ലി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര​ വി​പ​ണി​യി​ലും വി​ല ഉ​യ​ർ​ന്ന ​നി​ല​യി​ലാ​ണ്.

വിപണികളിൽ 203 രൂപയ്‌ക്കും ഷീറ്റിന്‌ ആവശ്യക്കാരുണ്ട്. അതേ സമയം ഉൽപാദന മേഖല റബർ വിപണിയുടെ ചലനങ്ങൾ അടിമുടി നിരീക്ഷിക്കുകയാണ്‌. കാർഷിക മേഖലയിൽ റബർ നീക്കിയിരിപ്പ്‌ ചുരുങ്ങിയതിനാൽ വൻ കുതിപ്പ്‌ പ്രതീക്ഷിച്ച്‌ ചരക്ക്‌ പിടിക്കുന്നവരുമുണ്ട്‌. വരണ്ട കാലാവസ്ഥ തന്നെയാണ് അവരെ വിൽപ്പനയിൽ നിന്നും പിൻതിരിപ്പിക്കുന്ന മുഖ്യഘടകം. പല ഭാഗങ്ങളിലും പതിവിലും നേരത്തെ ടാപ്പിങ്‌ നിർത്തിവെക്കാൻ ഉൽപാദകർ നിർബന്‌ധിതരായത്‌ കരുതൽ ശേഖരം കുറയാൻ ഇടയാക്കി. 

Tags:    

Similar News