സ്വര്‍ണവിലയില്‍ ഇടിവ്, പവന് 120 രൂപ കുറഞ്ഞു

  • 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ കുറഞ്ഞ് 44,904 രൂപയായി.

Update: 2023-01-10 06:53 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 41,160 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,145 രൂപയിലാണ് വ്യാപാരം നടക്കുന്നത് (22 കാരറ്റ്). കഴിഞ്ഞ ദിവസം പവന്റെ വില 41,280 രൂപയില്‍ എത്തിയിരുന്നു. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ കുറഞ്ഞ് 44,904 രൂപയായി. ഗ്രാമിന് 16 രൂപ കുറഞ്ഞ് 5,613 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 1.20 രൂപ കുറഞ്ഞ് 73.70 രൂപയിലും, എട്ട് ഗ്രാമിന് 9.60 രൂപ കുറഞ്ഞ് 589.60 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഉയര്‍ന്ന് 82.17ല്‍ എത്തി. ക്രൂഡ് വിലയിലുണ്ടായ ഇടിവാണ് രൂപയ്ക്ക് നേട്ടമായത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 82.20 എന്ന നിലയിലായിരുന്നു രൂപ. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.35ല്‍ എത്തിയിരുന്നു.

ആഭ്യന്തര ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് 353.74 പോയിന്റ് അഥവാ 0.58 ശതമാനം താഴ്ന്ന് 60,393.57 പോയിന്റിലും, എന്‍എസ്ഇ നിഫ്റ്റി 82.55 പോയിന്റ് അഥവാ 0.46 ശതമാനം ഇടിഞ്ഞ് 18,018.65 പോയിന്റിലെത്തി (രാവിലെ 9.50 പ്രകാരം). ഇന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.18 ശതമാനം താഴ്ന്ന് 79.51 ഡോളറായി.

Tags:    

Similar News