സ്വര്‍ണവിലയില്‍ ഇടിവ്, പവന് 80 രൂപ കുറഞ്ഞു

  • ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 40 രൂപ കുറഞ്ഞ് 45,648 രൂപയായി.

Update: 2023-01-21 06:27 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 41,800 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,225 രൂപയിലാണ് വ്യാപാരം നടക്കുന്നത് (22 കാരറ്റ്). കഴിഞ്ഞ ദിവസം വില പവന് 280 രൂപ വര്‍ധിച്ച് 41,880 രൂപയില്‍ എത്തിയിരുന്നു. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 40 രൂപ കുറഞ്ഞ് 45,648 രൂപയായി. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,706 രൂപയായിട്ടുണ്ട്. ഇന്ന് വെള്ളിവിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 20 പൈസ കുറഞ്ഞ് 74.30 രൂപയും എട്ട് ഗ്രാമിന് 1.60 രൂപ കുറഞ്ഞ് 594.40 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.


Full View


ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ ഉയര്‍ന്ന് 81.17ല്‍ എത്തി. ആഗോളതലത്തില്‍ ഡോളര്‍ ദുര്‍ബലമായതാണ് രുപയ്ക്ക് നേട്ടമായത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ 81.24 എന്ന നിലയിലായിരുന്നു രൂപ.

വ്യാഴാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 81.36ല്‍ എത്തിയിരുന്നു. ആഭ്യന്തര ഇക്വിറ്റി വിപണിയില്‍, ബിഎസ്ഇ സെന്‍സെക്‌സ് 236.66 പോയിന്റ് അല്ലെങ്കില്‍ 0.39 ശതമാനം ഇടിഞ്ഞ് 60,621.77ലും, എന്‍എസ്ഇ നിഫ്റ്റി 80.20 പോയിന്റ് അഥവാ 0.44 ശതമാനം ഇടിഞ്ഞ് 18,027.65 എന്ന നിലയിലുമെത്തി (രാവിലെ 9.55 പ്രകാരം).

Tags:    

Similar News