സ്വര്‍ണവിലയില്‍ ഇടിവ്
- ഇക്കഴിഞ്ഞ 26 ാം തീയതി സ്വര്‍ണവില 42,480 രൂപയായി ഉയര്‍ന്നിരുന്നു. ഇത് കേരളത്തില്‍ ഇതുവരെയുള്ളതിലെ റെക്കോര്‍ഡ് നിരക്കാണ്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 42,000 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,250 രൂപയായി (22 കാരറ്റ്). തൊട്ടു മുന്‍പുള്ള മൂന്നു ദിവസങ്ങളായി സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
ഇക്കഴിഞ്ഞ 26 ാം തീയതി സ്വര്‍ണവില 42,480 രൂപയായി ഉയര്‍ന്നിരുന്നു. ഇത് കേരളത്തില്‍ ഇതുവരെയുള്ളതിലെ റെക്കോര്‍ഡ് നിരക്കാണ്. ഈ മാസം ഒന്നാം തീയതി മുതല്‍ ഇന്നുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ സ്വര്‍ണവില 40,000 രൂപയ്ക്ക് താഴേയ്ക്ക് പോയിട്ടില്ല
ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 136 രൂപ കുറഞ്ഞ് 45,816 രൂപയായി. ഗ്രാമിന് 17 രൂപ കുറഞ്ഞ് 5,727 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 20 പൈസ കുറഞ്ഞ് 74.50 രൂപയും എട്ട് ഗ്രാമിന് 1.60 രൂപ കുറഞ്ഞ് 596 രൂപയുമായി.
