സ്വര്‍ണവില താഴേയ്ക്ക്, രണ്ട് ദിവസം കൊണ്ട് 960 രൂപ കുറഞ്ഞു
ഇന്ന് 24 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 616 രൂപ കുറഞ്ഞ് 45,728 രൂപയായി.
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 560 രൂപ കുറഞ്ഞ് 41,920 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5,240 രൂപയായിട്ടുണ്ട് (22 കാരറ്റ്). കഴിഞ്ഞ ദിവസം പവന് 400 രൂപ കുറഞ്ഞ് 42,480 രൂപയായിരുന്നു. ഇതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ് പ്രകടമായിരുന്നു.
ഈ മാസം രണ്ടിന് സ്വര്‍ണവില പവന് 42,880 രൂപയില്‍ എത്തിയിരുന്നു. ഇത് കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും റെക്കോര്‍ഡ് നിരക്കാണ്. ഇന്ന് 24 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 616 രൂപ കുറഞ്ഞ് 45,728 രൂപയായി. ഗ്രാമിന് 77 രൂപ കുറഞ്ഞ് 5,716 രൂപയായിട്ടുണ്ട്. ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 1.80 രൂപ കുറഞ്ഞ് 74.20 രൂപയും എട്ട് ഗ്രാമിന് 14.40 രൂപ കുറഞ്ഞ് 593.60 രൂപയുമായിട്ടുണ്ട്.