കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 41,920 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,240 രൂപയാണ് വിപണി വില (22 കാരറ്റ്). കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞ് 42,000 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 8 രൂപ വര്‍ധിച്ച് 45,792 രൂപയായി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 5,724 രൂപയായിട്ടുണ്ട്. ഇന്ന് വെള്ളി വിലയിലും വര്‍ധനയുണ്ട്. ഗ്രാമിന് 50 പൈസ വര്‍ധിച്ച് 72.50 രൂപയും എട്ട് ഗ്രാമിന് 4 രൂപ വര്‍ധിച്ച് 580 രൂപയുമായിട്ടുണ്ട്.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ വര്‍ധിച്ച് 82.57ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 82.59 എന്ന നിലയിലായിരുന്നു രൂപ. തിങ്കളാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ താഴ്ന്ന് 82.70ല്‍ എത്തിയിരുന്നു. ആദ്യഘട്ട വ്യാപാരത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 222.88 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന് 60,654.72 ലും, നിഫ്റ്റി 56.40 പോയിന്റ് അഥവാ 0.32 ശതമാനം ഉയര്‍ന്ന് 17,827.30 ലും എത്തി.
