പൊന്ന് 'മങ്ങലില്‍'; ഇന്നും 80 രൂപ കുറഞ്ഞു

  • ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല.

Update: 2023-02-21 05:07 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 41,600 രൂപയില്‍ എത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,200 രൂപയിലാണ് വ്യാപാരം നടക്കുന്നത് (22 കാരറ്റ്). കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞ് 41,680 രൂപയായിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 45,384 രൂപയിലും ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,673 രൂപയുമായി.

ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 71.70 രൂപയും എട്ട് ഗ്രാമിന് 573.60 രൂപയുമാണ് വിപണി വില. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ താഴ്ന്ന് 82.76ല്‍ എത്തി.

എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും, ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രവണതകള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 159.54 പോയിന്റ് ഉയര്‍ന്ന് 60,851.08ലും നിഫ്റ്റി 61.25 പോയിന്റ് ഉയര്‍ന്ന് 17,905.85ലും എത്തി (രാവിലെ 10.03 പ്രകാരം).

Tags:    

Similar News