സ്വര്‍ണവിലയില്‍ ഇടിവ്, പവന് 640 രൂപ കുറഞ്ഞു

  • സംസ്ഥാനത്ത് ഇതുവരെയുള്ളതിലെ റെക്കോര്‍ഡ് നിരക്കിലേക്ക് ഈ മാസം സ്വര്‍ണവില ഉയര്‍ന്നിരുന്നു (പവന് 44,240 രൂപ)

Update: 2023-03-22 06:49 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ് ഇന്ന് പവന് 640 രൂപ കുറഞ്ഞ് 43,360 രൂപയായി (22 കാരറ്റ്). ഗ്രാമിന് 80 രൂപ കുറഞ്ഞ് 5,420 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 160 രൂപ വര്‍ധിച്ച് 44,000 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 696 രൂപ കുറഞ്ഞ് 47,304 രൂപയായി. ഗ്രാമിന് 87 രൂപ കുറഞ്ഞ് 5,913 രൂപയാണ് വിപണി വില.

ഈ മാസം 18ന് സ്വര്‍ണവില പവന് 1,200 രൂപ വര്‍ധിച്ച് 44,240 രൂപയായിരുന്നു. ഇത് സംസ്ഥാനത്ത് ഇതുവരെയുള്ളതിലെ റെക്കോര്‍ഡ് നിരക്കാണ്. ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. എട്ട് ഗ്രാമിന് 5.60 രൂപ കുറഞ്ഞ് 592 രൂപയും, ഗ്രാമിന് 70 പൈസ കുറഞ്ഞ് 74 രൂപയും ആയിട്ടുണ്ട്.

ഇന്ന് ആഭ്യന്തര ഓഹരി വിപണി ഉണര്‍വോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് 344.1 പോയിന്റ് ഉയര്‍ന്ന് 58,418.78ലും, നിഫ്റ്റി 99.75 പോയിന്റ് ഉയര്‍ന്ന് 17,207.25ലും എത്തി.


Full View


Tags:    

Similar News