കുതിപ്പിന് പിന്നാലെ കിതപ്പ്, സ്വര്‍ണവിലയില്‍ ഇടിവ്

  • കഴിഞ്ഞ ദിവസമാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിരക്കിലേക്ക് ഉയര്‍ന്നത്.

Update: 2023-04-06 05:14 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 280 രൂപ കുറഞ്ഞ് 44,720 രൂപയായി (22 കാരറ്റ്). ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,590 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 760 രൂപ വര്‍ധിച്ച് 45,000 രൂപയായിരുന്നു. കേരളത്തില്‍ ഇതുവരെയുള്ളതിലെ ഉയര്‍ന്ന നിരക്കാണിത്.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 304 രൂപ കുറഞ്ഞ് 48,784 രൂപയായിട്ടുണ്ട്. ഗ്രാമിന് 38 രൂപ കുറഞ്ഞ് 6,098 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വെള്ളി വിലയിലും ഇടിവുണ്ട്. ഗ്രാമിന് 70 പൈസ കുറഞ്ഞ് 80 രൂപയും എട്ട് ഗ്രാമിന് 5.60 രൂപ കുറഞ്ഞ് 640 രൂപയുമാണ് വിപണി വില.


Full View


Tags:    

Similar News