സ്വര്‍ണം മങ്ങുന്നു, ക്രൂഡ് വിലയും താഴേയ്ക്ക്

ഇന്ന് പവന് 80 രൂപ കുറഞ്ഞ് 38,800 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,850 രൂപയായി (22 കാരറ്റ്).

Update: 2022-11-21 05:49 GMT

daily gold price updates 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 38,800 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,850 രൂപയായി (22 കാരറ്റ്). ശനിയാഴ്ച്ച പവന് 120 രൂപ കുറഞ്ഞ് 38,880 രൂപയായിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 42,336 രൂപയായി.

ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,292 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 66.50 രൂപയായിട്ടുണ്ട്. എട്ട് ഗ്രാമിന് 8 രൂപ കുറഞ്ഞ് 532 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

രൂപയ്ക്ക് ഇടിവ്

ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 81.86 ആയി. ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്പെട്ടതും ആഭ്യന്തര വിപണിയില്‍ കാര്യമായ ഉണര്‍വുണ്ടാകാത്തതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ 81.84 എന്ന നിലയിലായിരുന്നു രൂപ. വൈകാതെ തന്നെ മൂല്യം 81.86ലേക്ക് താഴ്ന്നു. വെള്ളിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ കുറഞ്ഞ് 81.74 ആയിരുന്നു.

ക്രൂഡ് വിലയും താഴുന്നു

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് വില 1.22 ശതമാനം താഴ്ന്ന് ബാരലിന് 86.55 ഡോളറായി. ആഗോള ഊര്‍ജ്ജ സംബന്ധമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒപെക്കിന്റെയും ഇഐഎയുടെയും നിഗമനം അനുസരിച്ച് അന്താരാഷ്ട്ര തലത്തില്‍ എണ്ണയുടെ ഡിമാന്‍ഡ് കുറയുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

റഷ്യന്‍ എണ്ണ വില പരിമിതപ്പെടുത്താനുള്ള ജി7ന്റെ നീക്കങ്ങളും, റഷ്യ-യുക്രൈന്‍ യുദ്ധം നേരിയ തോതില്‍ അയയുന്നതും എണ്ണ വിപണിയെ ബാധിക്കുന്നുണ്ട്. വരും ആഴ്ച്ചകളിലും എണ്ണവില കുറയാനുള്ള സാധ്യതയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

Tags:    

Similar News