സ്വര്‍ണവില പവന് ₹.40,000 കടന്നു

  • ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച (ഡിസംബര്‍ 12) പവന് 80 രൂപ കുറഞ്ഞ് 39,840 രൂപയിലെത്തിയിരുന്നു.

Update: 2022-12-14 04:53 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 40,000 കടന്നു. ഇന്ന് പവന് 400 രൂപ വര്‍ധിച്ച് 40,240 രൂപയായി (22 കാരറ്റ്). ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5,030 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച (ഡിസംബര്‍ 12) പവന് 80 രൂപ കുറഞ്ഞ് 39,840 രൂപയിലെത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 440 രൂപ വര്‍ധിച്ച് 43,904 രൂപയിലെത്തി. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 5,488 രൂപയായിട്ടുണ്ട്.

ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 82.64ല്‍ എത്തി. വിദേശ മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തിപ്രാപിച്ചത് രൂപയ്ക്ക് തിരിച്ചടിയായി. എന്നാല്‍ ആഭ്യന്തര വിപണി ദൃഢമായി നില്‍ക്കുന്നത് രൂപയുടെ മൂല്യം ഒരു പരിധിയിലധികം താഴാതിരിക്കാന്‍ കാരണമായി.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ 82.60 എന്ന നിലയിലായിരുന്നു രൂപ. വൈകാതെ രൂപയുടെ മൂല്യം 4 പൈസ താഴ്ന്ന് 82.64ല്‍ എത്തി.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഉയര്‍ച്ചയിലാണ്. ആഭ്യന്തര ഓഹരി വിപണിയില്‍ ബിഎസ്ഇ സെന്‍സെക്സ് 238.75 പോയിന്റ് അഥവാ 0.38 ശതമാനം ഉയര്‍ന്ന് 62,772.05ലും എന്‍എസ്ഇ നിഫ്റ്റി 59.40 പോയിന്റ് അഥവാ 0.32 ശതമാനം ഉയര്‍ന്ന് 18,667.40ലും എത്തിയിട്ടുണ്ട് (രാവിലെ 9:48 പ്രകാരം).

Tags:    

Similar News