സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വീണ്ടും വർധന. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 5605 രൂപയായി. പവന് 160 രൂപ വർധിച്ച് 44840 രൂപയായി. ഇന്നലെയും ഗ്രാമിന് 20 രൂപ വർധിച്ചിരുന്നു. ഇന്നലെ പവന് 44680 രൂപയായിരുന്നു. 24 കാരറ്റ് സ്വർണത്തിന് 22 രൂപ ഉയർന്ന് ഗ്രാമിന് 6115 രൂപയായി. പവന് 48920 രൂപയുമായി.
വെള്ളി 0.30 പൈസ വർധിച്ച് 81.30 രൂപയായി. എട്ടു ഗ്രാം വെള്ളിക്ക് 650.40 രൂപയായി.
വിപണിയിൽ വ്യാപാരം പുരോഗമിക്കുമ്പോൾ സൂചികകൾ നഷ്ടത്തിലാണ്. 10.48 ന് 79.82 പോയിന്റ് നഷ്ടത്തിൽ 59552.53 ലും, നിഫ്റ്റി 29.85 പോയിന്റ് കുറഞ്ഞ് 17594.60 ലുമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ വർധിച്ച് 82.16 രൂപയായി.
