സ്വര്‍ണവില എക്കാലത്തേയും റെക്കോര്‍ഡില്‍

  • വരും ദിവസങ്ങളില്‍ സ്വര്‍ണവില ഇനിയും വര്‍ധിച്ചേക്കും.

Update: 2023-04-05 06:29 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 760 രൂപ വര്‍ധിച്ച് 45,000 രൂപയായി (22 കാരറ്റ്). കേരളത്തില്‍ ഇതുവരെയുള്ളതിലെ ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 5,625 രൂപയായിട്ടുണ്ട്. 24 കാരറ്റ് സ്വര്‍ണം വന് 824 രൂപ വര്‍ധിച്ച് 49,088 രൂപയായി. ഗ്രാമിന് 103 രൂപ വര്‍ധിച്ച് 6,136 രൂപയായിട്ടുണ്ട്. ഇന്ന് വെള്ളി വിലയിലും മാറ്റമുണ്ടായിട്ടുണ്ട്. ഗ്രാമിന് 2.90 രൂപ വര്‍ധിച്ച് 80.70 രൂപയും എട്ട് ഗ്രാമിന് 23.20 രൂപ വര്‍ധിച്ച് 645.60 രൂപയുമായിട്ടുണ്ട്.


Full View


Tags:    

Similar News