സ്വര്‍ണം വില ഇന്ന് കൂറഞ്ഞത് പവന് 480 രൂപ

Update: 2023-01-27 06:10 GMT


കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ചരിത്രത്തിലെ റെക്കോര്‍ഡ് നിരക്കില്‍ നിന്ന് ഇന്ന് ഗ്രാമിന് 480 രൂപ കുറഞ്ഞ് പവന്  42,000 ത്തില്‍ എത്തി. ഒരു ഗ്രാം (22 കാരറ്റ്) സ്വര്‍ണത്തിന് ഇന്നത്തെ വില 5,250 രൂപയാണ്. വ്യാഴാഴ്ച ഇത് 5,310 രൂപയായിരുന്നു. പവന് വില 42,480 രൂപയും.

2023ല്‍ ഇതുവരെ ഒരു ദിവസം പോലും സ്വര്‍ണവില 40,000 രൂപയ്ക്ക് താഴേയ്ക്ക് പോയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷം തന്നെ സ്വര്‍ണവില പവന് 60,000 രൂപയ്ക്ക് മുകളില്‍ പോകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 528 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് കുറഞ്ഞത് 66 രൂപ. കഴിഞ്ഞ ഏതാനും ആഴ്ച്ചകള്‍ക്കിടയില്‍ സ്വര്‍ണവില ചാഞ്ചാടുകയായിരുന്നുവെങ്കിലും രണ്ട് ദിവസം മുമ്പാണ് റിക്കോഡിലെത്തിയത്. പിന്നീട് വിലയില്‍ താഴ്ചയാണ് രേഖപ്പെടുത്തുന്നത്. ഇന്ന് വെള്ളിവില ഗ്രാമിന് 72.60 രൂപയാണ്.

Tags:    

Similar News