സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 45,320
- പവന് 440 രൂപ ഉയര്‍ന്നു
- വെള്ളി പവന് വില 9.60 രൂപയുടെ വര്‍ധന
സംസ്ഥാനത്ത സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ഇന്ന് ഒരു പവന്‍ (22 കാരറ്റ്) സ്വര്‍ണത്തിന്റെ വില 440 രൂപ ഉയര്‍ന്ന് 45,320 രൂപയായി. 55 രൂപയുടെ വര്‍ധനയാണ് 1 ഗ്രം സ്വര്‍ണത്തില്‍ ഉണ്ടായിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ വര്‍ധനയോടെ 6,180 രൂപയിലെത്തി. പവന് 480 രൂപ വര്‍ധിച്ച് 49,440 രൂപയായി.
വെള്ളി വിലയില്‍ 1.20 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഗ്രാമിന് 83 രൂപയിലാണ് വ്യാപാരം. എട്ടു ഗ്രാം വെള്ളിയുടെ വില 9.60 രൂപയുടെ വര്‍ധനയോടെ 664 രൂപയിലെത്തി.
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 0.23 ശതമാനം ഇടിവോടെ 81.85ലേക്ക് എത്തിയിട്ടുണ്ട്.
