കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർധന. ഗ്രാമിന് 20 രൂപയാണ് വർധിച്ചിട്ടുള്ളത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5605 രൂപയായി. പവന് 160 രൂപ വർധിച്ച് 44,840 രൂപയായി. ഇന്നലെ പവന് 44,680 രൂപയായിരുന്നു. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു.
24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 23 രൂപ വർധിച്ച് 6,115 രൂപയായി. പവന് 184 രൂപ ഉയർന്ന് 48,920 രൂപയായി.
വെള്ളി ഗ്രാമിന് 0.50 പൈസ വർധിച്ച് 81 രൂപയായി. എട്ട് ഗ്രാമിന് 4 രൂപ വർധിച്ച് 648 രൂപയായി.
ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ കുറഞ്ഞ് 82.11 രൂപയായി. ആഭ്യന്തര വിപണിയിൽ പ്രാരംഭ ഘട്ട വ്യാപാരത്തിൽ സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു. സെൻസെക്സ് 168.88 പോയിന്റ് താഴ്ന്ന് 59,558.13 ലും, നിഫ്റ്റി 48.35 പോയിന്റ് കുറഞ്ഞ് 17,611.80 ലുമെത്തി.
