സ്വര്‍ണത്തിന് 'പൊന്നുംവില', 2023ല്‍ പവന് വീണ്ടും 41,000 രൂപ കടന്നു
- ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 344 രൂപ വര്‍ധിച്ച് 44,768 രൂപയായി.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 41,040 രൂപയായി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,130 രൂപയിലാണ് വ്യാപാരം നടക്കുന്നത് (22 കാരറ്റ്). കഴിഞ്ഞ ദിവസം പവന് 320 രൂപ കുറഞ്ഞ് 40,720 രൂപയായിരുന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് സ്വര്‍ണവില 41,000 കടക്കുന്നത്.
ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 344 രൂപ വര്‍ധിച്ച് 44,768 രൂപയായി. ഗ്രാമിന് 43 രൂപ വര്‍ധിച്ച് 5,596 രൂപയായിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വെള്ളിവില ഗ്രാമിന് 90 പൈസ വര്‍ധിച്ച് 74.40 രൂപയായി. എട്ട് ഗ്രാമിന് 595.20 രൂപയാണ് വില. ഇക്കഴിഞ്ഞ ഡിസംബര്‍ 28 മുതല്‍ സ്വര്‍ണവില 40,000 രൂപയ്ക്ക് മുകളിലാണ്.
ഇന്ന് യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 82.66ല്‍ എത്തി. ബിഎസ്ഇ സെന്‍സെക്സ് 452.90 പോയിന്റ് അഥവാ 0.75 ശതമാനം താഴ്ന്ന് 59,900.37 ലും, എന്‍എസ്ഇ നിഫ്റ്റി 132.70 പോയിന്റ് അല്ലെങ്കില്‍ 0.74 ശതമാനം ഇടിഞ്ഞ് 17,859.45 ലുമാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.15 ശതമാനം കുറഞ്ഞ് 78.57 ഡോളറായി.
