സ്വര്‍ണവില മുകളിലേക്ക് തന്നെ, പവന് 80 രൂപ കൂടി

  • സ്വര്‍ണവില ഈ മാസം ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

Update: 2023-01-23 04:54 GMT

കൊച്ചി: തുടര്‍ച്ചയായി രണ്ട് ദിവസം വിലയില്‍ മാറ്റമില്ലാതിരുന്നതിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 41,880 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,235 രൂപയായിട്ടുണ്ട്. ഈ മാസം ഇത് രണ്ടാം തവണയാണ് പവന്റെ വില 41,880 രൂപയാകുന്നത്.

ജനുവരിയില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം ഇത് ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 41,800 രൂപയായിരുന്നു പവന്റെ വില. വെള്ളിവില ഗ്രാമിന് 74 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഗ്രാമിന് 90 രൂപയായിട്ടുണ്ട്.


Full View


Tags:    

Similar News