കല്യാണ്‍ ജ്വല്ലേഴ്സ് അടുത്ത വര്‍ഷം 52 ഷോറൂമുകള്‍ തുറക്കും

Update: 2022-12-09 06:32 GMT


മുംബൈ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാണ്‍ ജ്വല്ലേഴ്സ് അടുത്ത വര്‍ഷം 52 പുതിയ ഷോറൂമുകള്‍ തുടങ്ങും. വിപുലീകരണത്തിന്റെ ഭാഗമായി 30 ശതമാനം വര്‍ധനയാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രധാനമായും ദക്ഷിണേന്ത്യ ഒഴികെയുള്ള മേഖലകളിലാണ് ഷോറൂമുകള്‍ ആരംഭിക്കുക. നിലവില്‍ കമ്പനിയുടെ 35 ശതമാനവും ദക്ഷിണേന്ത്യയിലാണ് ഉള്ളത്. ഫ്രാഞ്ചൈസി സംവിധാനത്തിലായിരിക്കും വിപുലീകരണം നടത്തുക.

ഇത് കൂടാതെ മെട്രോകളിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനും, ടിയര്‍ II, ടിയര്‍ III, നഗരങ്ങളിലെക്ക് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.


ആഗോള തലത്തില്‍ കമ്പനിക്കു വളരെ മികച്ച വളര്‍ച്ചയുണ്ടാകുന്നുണ്ടെന്നും, കണ്‍സോളിഡേറ്റഡ് വരുമാനത്തിന്റെ 17 ശതമാനവും മിഡില്‍ ഈസ്റ്റ് മേഖലകളില്‍ നിന്നുമാണ് ലഭിച്ചതെന്നും കമ്പനി വ്യക്തമാക്കുന്നു. 2022 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കു പ്രകാരം, കമ്പനി് കഴിഞ്ഞ 12 മാസത്തില്‍ 13,000 കോടി രൂപയുടെ വരുമാനവും, 425 കോടി രൂപയുടെ നികുതി കിഴിച്ചുള്ള ലാഭവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Tags:    

Similar News