42,000 രൂപയില്‍ നിന്നും പിടിവിടാതെ സ്വര്‍ണം

ഈ മാസം ഒന്നാം തീയതി മുതല്‍ ഇന്നുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ സ്വര്‍ണവില 40,000 രൂപയ്ക്ക് താഴേയ്ക്ക് പോയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Update: 2023-01-30 05:26 GMT

കൊച്ചി : തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം പവന് 42,120 രൂപയാണ് വില. ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് പവന് 120 രൂപ വര്‍ധിച്ചത്. ഇക്കഴിഞ്ഞ 26 ാം തീയതി സ്വര്‍ണവില 42,480 രൂപയായി ഉയര്‍ന്നിരുന്നു. ഇത് കേരളത്തില്‍ ഇതുവരെയുള്ളതിലെ റെക്കോര്‍ഡ് നിരക്കാണ്.

ഈ മാസം ഒന്നാം തീയതി മുതല്‍ ഇന്നുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ സ്വര്‍ണവില 40,000 രൂപയ്ക്ക് താഴേയ്ക്ക് പോയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 45,952 രൂപയാണ് വില. വെള്ളി വിലയില്‍ ഇന്ന് വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 50 പൈസ വര്‍ധിച്ച് 74.70 രൂപയും, എട്ട് ഗ്രാമിന് 4 രൂപ വര്‍ധിച്ച് 597.60 രൂപയുമാണ് വിപണി വില.

Tags:    

Similar News