സ്വര്‍ണം കുതിപ്പില്‍ തന്നെ, പവന് 160 രൂപ വര്‍ധന
- ക്കഴിഞ്ഞ ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും (10,11) സ്വര്‍ണവില പവന് 120 രൂപ വീതം കുറഞ്ഞിരുന്നു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 41,280 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,160 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 80 രൂപ വര്‍ധിച്ച് 41,120 രൂപയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും (10,11) സ്വര്‍ണവില പവന് 120 രൂപ വീതം കുറഞ്ഞിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 176 രൂപ വര്‍ധിച്ച് 45,032 രൂപയായിട്ടുണ്ട്. ഗ്രാമിന് 22 രൂപ വര്‍ധിച്ച് 5,629 രൂപയാണ് വിപണി വില. ഇന്ന് വെള്ളി ഗ്രാമിന് 74 രൂപയും എട്ട് ഗ്രാമിന് 592 രൂപയുമാണ് വിപണി വില.
ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ താഴ്ന്ന് 81.43ല്‍ എത്തി. ക്രൂഡ് വിലയിലെ വര്‍ധനയും ആഭ്യന്തര ഓഹരി വിപണിയിലുണ്ടായ ഇടിവുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 81.32 എന്ന നിലയിലായിരുന്നു രൂപ. വ്യാഴാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 38 പൈസ ഉയര്‍ന്ന് 81.30ല്‍ എത്തിയിരുന്നു.
ആഭ്യന്തര ഓഹരി വിപണിയില്‍ ബിഎസ്ഇ സെന്‍സെക്സ് 279.76 പോയിന്റ് അഥവാ 0.47 ശതമാനം ഇടിഞ്ഞ് 59,678.27 ലും എന്‍എസ്ഇ നിഫ്റ്റി 74.05 പോയിന്റ് അഥവാ 0.41 ശതമാനം ഇടിഞ്ഞ് 17,784.15 ലും എത്തി (രാവിലെ 9.55 പ്രകാരം). ഇന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 83.62 ഡോളറായിട്ടുണ്ട്.
