ജ്വലിച്ച് സ്വര്‍ണം, പവന് 320 രൂപ വര്‍ധന

  • ഇന്ന് 24 പവന്‍ സ്വര്‍ണം പവന് 352 രൂപ വര്‍ധിച്ച് 45,384 രൂപയായി.

Update: 2023-01-14 05:15 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 41,600 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,200 രൂപയിലാണ് വ്യാപാരം നടക്കുന്നത് (22 കാരറ്റ്). ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ ദിവസം പവന് 160 രൂപ വര്‍ധിച്ച് 41,280 രൂപയായിരുന്നു.


Full View

ഇന്ന് 24 പവന്‍ സ്വര്‍ണം പവന് 352 രൂപ വര്‍ധിച്ച് 45,384 രൂപയായി. ഗ്രാമിന് 44 രൂപ വര്‍ധിച്ച് 5,673 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിവിലയില്‍ ഇന്ന് നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്. ഇന്ന് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 75 രൂപയും, എട്ട് ഗ്രാമിന് 8 രൂപ വര്‍ധിച്ച് 600 രൂപയുമായിട്ടുണ്ട്. ഈ മാസം ഇതുവരെ സ്വര്‍ണവില പവന് 40,000 രൂപയ്ക്ക് മുകളിലാണ്.

Tags:    

Similar News