'ഗോള്‍ഡന്‍ ഫെബ്രുവരി', ഒന്നാം തീയതി പവന് 200 രൂപ വര്‍ധന

  • ഇന്ന് വെള്ളി വിലയിലും വര്‍ധനവുണ്ട്.

Update: 2023-02-01 04:33 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. ഇന്ന് പവന് 200 രൂപ വര്‍ധിച്ച് 42,200 രൂപയിലെത്തി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5,275 രൂപയിലാണ് വ്യാപാരം നടക്കുന്നത് (22 കാരറ്റ്). കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 42,000 രൂപയായിരുന്നു. ഈ മാസം 26ന് സ്വര്‍ണവില 42,480 രൂപയായി ഉയര്‍ന്നിരുന്നു. ഇത് കേരളത്തില്‍ ഇതുവരെയുള്ളതിലെ റെക്കോര്‍ഡ് നിരക്കാണ്.

ഈ മാസം ഒന്നാം തീയതി മുതല്‍ ഇന്നുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ സ്വര്‍ണവില 40,000 രൂപയ്ക്ക് മുകളിലാണ്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 224 രൂപ വര്‍ധിച്ച് 46,040 രൂപയായി. ഗ്രാമിന് 28 രൂപ വര്‍ധിച്ച് 5,755 രൂപയായിട്ടുണ്ട്.

ഇന്ന് വെള്ളി വിലയിലും വര്‍ധനവുണ്ട്. ഗ്രാമിന് 30 പൈസ വര്‍ധിച്ച് 74.80 രൂപയും, എട്ട് ഗ്രാമിന് 2.40 രൂപ വര്‍ധിച്ച് 598.40 രൂപയും ആയിട്ടുണ്ട്.


Full View


ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ ഉയര്‍ന്ന് 81.78 ആയി. മാസത്തിന്റെ ആദ്യദിനം വിപണി നേട്ടത്തിലാണ് തുടങ്ങിയിരിക്കുന്നത്. വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് 516.97 പോയിന്റ് ഉയര്‍ന്ന് 60,066.87ലും നിഫ്റ്റി 153.15 പോയിന്റ് ഉയര്‍ന്ന് 17,815.30 ലും എത്തി.

ബ്രെന്റ് ക്രൂഡ് വില ബാരലിന് 84.49 ഡോളറായിട്ടുണ്ട്.

Tags:    

Similar News