സ്വര്‍ണം വീണ്ടും കുതിപ്പില്‍, പവന് 200 രൂപ വര്‍ധന
- ഈ മാസം രണ്ടിന് പവന് രേഖപ്പെടുത്തിയ 42,880 രൂപ എന്നതാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 200 രൂപ വര്‍ധിച്ച് 42,120 രൂപയായി (22 കാരറ്റ്). ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5,265 രൂപയായി. ശനിയാഴ്ച്ച പവന് 560 രൂപ കുറഞ്ഞ് 41,920 രൂപയായിരുന്നു. ഈ മാസം രണ്ടിന് പവന് രേഖപ്പെടുത്തിയ 42,880 രൂപ എന്നതാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 224 രൂപ വര്‍ധിച്ച് 45,952 രൂപയായിരുന്നു. ഗ്രാമിന് 28 രൂപ വര്‍ധിച്ച് 5,744 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വെള്ളി വിലയില്‍ കുറവുണ്ട്. ഗ്രാമിന് 20 പൈസ കുറഞ്ഞ് 74 രൂപയും, എട്ട് ഗ്രാമിന് 1.60 രൂപ കുറഞ്ഞ് 592 രൂപയുമാണ് വിപണി വില.