സ്വര്‍ണവിലയില്‍ വര്‍ധന, പവന് 320 രൂപ കൂടി

  • ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 352 രൂപ വര്‍ധിച്ച് 45,560 രൂപയിലെത്തി.

Update: 2023-02-18 05:01 GMT

കൊച്ചി: തുടര്‍ച്ചയായ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. 22 കാരറ്റ് സ്വര്‍ണം പവന് 320 രൂപ വര്‍ധിച്ച് 41,760 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,220 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം 22 കാരറ്റ് സ്വര്‍ണം പവന് 160 രൂപ കുറഞ്ഞ് 41,440 രൂപയില്‍ എത്തിയിരുന്നു. വ്യാഴാഴ്ച്ച സ്വര്‍ണവിലയില്‍ 320 രൂപയുടെ ഇടിവാണുണ്ടായത്.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 352 രൂപ വര്‍ധിച്ച് 45,560 രൂപയിലെത്തി. ഗ്രാമിന് 44 രൂപ വര്‍ധിച്ച് 5,695 രൂപയാണ് വിപണി വില. ഇന്ന് വെള്ളി വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഗ്രാമിന് 60 പൈസ വര്‍ധിച്ച് 71.80 രൂപയും, എട്ട് ഗ്രാമിന് 4.80 രൂപ വര്‍ധിച്ച് 574.40 രൂപയും ആണ് വിപണി വില.

Tags:    

Similar News