സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; കുറഞ്ഞത് പവന് 2200 രൂപ

  • ഇന്നലെ വര്‍ധിച്ച തുക അതേപടി കുറഞ്ഞു
  • സ്വര്‍ണം ഗ്രാമിന് 9015 രൂപ
  • പവന്‍ 72120 രൂപ

Update: 2025-04-23 04:51 GMT

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. ഇന്നലെ വര്‍ധിച്ച തുക അതേപടി കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 275 രൂപയും പവന് 2200 രൂപയുമാണ് കുറഞ്ഞത്. ഉയര്‍ന്ന വിലയില്‍ ലാഭം എടുക്കല്‍ നടന്നതാണ് വില കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. യുഎസ് താരിഫ് റേറ്റില്‍ ചെറിയ അയവുകള്‍ വരുത്താനുള്ള ചര്‍ച്ചകള്‍ തുടരുന്നതും വില കുറയാന്‍ കാരണമായി.

സ്വര്‍ണം ഗ്രാമിന് 275 രൂപ കുറഞ്ഞ് 9015 രൂപയും പവന് 2200 രൂപ കുറഞ്ഞ് 72120 രൂപയുമായി. ഇതോടെ സര്‍വകാല റെക്കോര്‍ഡില്‍ നിന്നും റെക്കോര്‍ഡിലേക്ക് കുതിച്ചുകൊണ്ടിരുന്ന പൊന്നിന് ഒരു ഇടവേളയായി.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 240 രൂപ കുറഞ്ഞ് 7410 രൂപയിലെത്തി. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 109 രൂപയായി തന്നെ തുടരുന്നു.

ഇപ്പോഴുണ്ടായ വിലക്കുറവ് ഉപഭോക്താക്കളെ സംബന്ധിച്ച് വലിയൊരാശ്വാസമാണ്. ഏപ്രില്‍ 30ന് എത്തുന്ന അക്ഷയതൃതീയയില്‍ വില വര്‍ധിച്ചാല്‍ അത് കനത്ത തിരിച്ചടിയാകും. ഏറ്റവുമധികം വ്യാപാരം നടക്കുന്ന ദിവസങ്ങളിലൊന്നാണ് അക്ഷയതൃതീയ.

വ്യാപാരയുദ്ധം അവസാനിച്ചേക്കും എന്ന പ്രതീക്ഷയും ഫെഡ് മേധാവിയെ പുറത്താക്കുന്നില്ലെന്ന വാര്‍ത്തയും സ്വര്‍ണവില താഴുന്നതില്‍ ഒരു പങ്കു വഹിച്ചിട്ടുണ്ട്. ഒപ്പം ഡോളറിന്റെ മൂല്യവും ഉയരുന്നു.

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും എല്ലാം കണക്കാക്കിയാല്‍ 78051 രൂപ നല്‍കേണ്ടിവരും. പണിക്കൂലിയിലെ വ്യത്യാസം വിലയിലും പ്രതിഫലിക്കും. 

Tags:    

Similar News