കേന്ദ്ര ബാങ്കുകളിൽ മിന്നി തിളങ്ങി സ്വർണം

വിവിധ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടരുന്നു. ആർബിഐയുടെ സ്വർണ നിക്ഷേപവും റെക്കോഡ് ഉയരത്തിൽ

Update: 2025-11-04 07:18 GMT

വിവിധ കേന്ദ്ര ബാങ്കുകൾ സ്വർണം  വാങ്ങുന്നത്  തുടരുന്നു. 220 ടൺ സ്വർണമാണ്   ലോകമെമ്പാടുമുള്ള വിവിധ കേന്ദ്ര ബാങ്കുകൾ മൂന്നാം പാദത്തിൽ വാരിക്കൂട്ടിയത്. മുൻ പാദത്തേക്കാൾ 28 ശതമാനമാണ് വർധന.  മുൻവർഷവും കേന്ദ്രബാങ്കുകൾ റെക്കോഡ് നിലവാരത്തിൽ സ്വർണം  വാങ്ങി കൂട്ടിയിരുന്നു. 

ആർ‌ബി‌ഐ മാത്രം ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ഏകദേശം 600 കിലോ സ്വർണം വാങ്ങിയിട്ടുണ്ട്. സെപ്റ്റംബർ അവസാന ആഴ്ചയിലെ കണക്കനുസരിച്ച് കരുതൽ ശേഖരത്തിന്റെ ഭാഗമായി ആർബിഐ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണ ശേഖരം 880 ടണ്ണാണ്.കേന്ദ്ര ബാങ്കുകൾ ഈ സാമ്പത്തിക വർഷം കരുതൽ ശേഖരത്തിൽ 634 ടൺ സ്വർണമാണ് കൂട്ടിച്ചേർത്തത്.

ഡിജിറ്റൽ ഗോൾഡ് നിക്ഷേപം ഉയരുന്നു

എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഗോൾഡ് നിക്ഷേപത്തിൽ കുത്തനെ വർധനയുണ്ട്. 221 ടണ്ണായാണ് നിക്ഷേപം ഉയർന്നത്. വാർഷികാടിസ്ഥാനത്തിൽ 134 ശതമാനമാണ് നിക്ഷേപത്തിലെ വർധന.നാഷണൽ ബാങ്ക് ഓഫ് കസാക്കിസ്ഥാനാണ് ഏറ്റവുമധികം സ്വർണം വാങ്ങിയത്. 18 ടൺ സ്വർണമാണ് വാങ്ങിയത്. 2021 ന് ശേഷം ആദ്യമായി വീണ്ടും സ്വർണം വാങ്ങാൻ തുടങ്ങിയ സെൻട്രൽ ബാങ്ക് ഓഫ് ബ്രസീൽ 15 ടൺ സ്വർണമാണ് പുതിയതായി വാങ്ങിയത്.

Tags:    

Similar News