ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഉച്ചകോടി നാളെ ആരംഭിക്കുന്നു
- ന്യൂഡല്‍ഹി ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി
- നാലാമത് ഉച്ചകോടിയാണിത്.
- കയറ്റുമതി വളര്‍ച്ച എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും.
ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ഉച്ചകോടി നാളെ ആരംഭിക്കും. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലുമായി ചേര്‍ന്നാണ് ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ജിജെഇപിസി) ഉച്ചകോടി സംഘടിപ്പിക്കുന്നത്. നാലാമത് ഉച്ചകോടിയാണിത്.
ജനുവരി 23,24 തീയതികളില്‍ ന്യൂഡല്‍ഹി ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ സ്വര്‍ണ്ണ വ്യാപാര, വ്യവസായ രംഗത്തെ അസോസിയേഷന്‍ പ്രതിനിധികളും മറ്റ് പ്രമുഖരും പങ്കെടുക്കും.
ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് ഇന്ത്യ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഉച്ചകോടി നടക്കുന്നത്. കാലാതീതമായ വ്യവസായത്തിന്റെ ഭാവിയെ പുനര്‍നിര്‍വചിക്കുന്ന ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍, ഡിസൈന്‍ ട്രെന്‍ഡുകള്‍, നയപരമായ ഉള്‍ക്കാഴ്ചകള്‍, വ്യാപാര വെല്ലുവിളികള്‍, നിയമങ്ങള്‍ പാലിക്കുന്നത്,
സ്വര്‍ണ്ണാഭരണ കയറ്റുമതി വളര്‍ച്ച എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉച്ചകോടിയില്‍ നടക്കും.