യുദ്ധത്തിനിടയിലെ റെസ്റ്റ്! പവന് 120 രൂപ കുറഞ്ഞു

  • സ്വര്‍ണം ഗ്രാമിന് 9305 രൂപ
  • പവന്‍ 74440 രൂപ

Update: 2025-06-16 05:11 GMT

പുതിയ ഉയരം കുറിച്ച ശേഷം ഇന്ന് സ്വര്‍ണവില താഴോട്ടിറങ്ങി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9305 രൂപയും പവന് 74440 രൂപയുമായി കുറഞ്ഞു.

18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 7635 രൂപയിലാണ് ഇന്നത്തെ വ്യാപാരം. അതേസമയം വെള്ളിവിലയില്‍ മാറ്റമൊന്നുമില്ല. ഗ്രാമിന് 115 രൂപയായി തുടരുന്നു.

അന്താരാഷ്ട്ര വിലക്കനുസൃതമായാണ് ഇന്ന് സംസ്ഥാനത്ത് വില കുറഞ്ഞത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണം ഔണ്‍സിന് 3428 ഡോളറിലേക്ക് താഴ്ന്നത് വില കുറയാന്‍ സഹായിച്ചു.

എന്നാല്‍ ഇറാന്‍-ഇസ്രയേല്‍ യുദ്ധം കനക്കുന്നത് സ്വര്‍ണവില വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ സ്വര്‍ണവിപണിയില്‍ഇനിയും വില മാറ്റങ്ങള്‍ ഉണ്ടായേക്കാം. 

Tags:    

Similar News