വീണ്ടും കത്തിക്കയറി സ്വര്‍ണവില; പവന് 90,000 രൂപ കടന്നു

പവന് 90,400 രൂപ

Update: 2025-10-31 08:39 GMT

സ്വര്‍ണം പവന് 90,000-രൂപ കടന്നു. ഉച്ചക്കുശേഷമുള്ള വിലവര്‍ധനവിലാണ് പവന് 90,400 രൂപ എന്ന നിലയിലേക്കെത്തിയത്. 440 രൂപയുടെ വര്‍ധനവാണ് പവന് ഉണ്ടായത്. സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 11,300 രൂപയായും ഉയര്‍ന്നു.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ വര്‍ധിച്ച് 9290 രൂപ എന്നനിലയിലെത്തി. എന്നാല്‍ ഉച്ചക്കുശേഷം വെള്ളിവിലയില്‍ മാറ്റമുണ്ടായില്ല. ഗ്രാമിന് 157രൂപ നിരക്കിലാണ് വ്യാപാരം.

രാവിലെ സ്വര്‍ണം ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് വര്‍ധിച്ചിരുന്നത്.

യുഎസ് -ചൈന വ്യാപാര തര്‍ക്കങ്ങിലെ ഇളവും ഓഹരി വിപണി തിരിച്ചുവരുന്നതിന്റെ സൂചനകളുമൊക്കെ സ്വര്‍ണത്തിന്റെ തിളക്കത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്നുള്ള ലാഭം ബുക്ക് ചെയ്തു തുടങ്ങിയതോടെ സ്വര്‍ണ വില ഇടിഞ്ഞുതുടങ്ങി.

കഴിഞ്ഞ പത്തുദിവസത്തിനിടെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസം മൂന്നിന് 86,560 രൂപയിലേക്ക് പൊന്നിറങ്ങി. ഈ മാസം 17നാണ് സര്‍വകാലറെക്കോര്‍ഡായ 97,360 രൂപ സ്വര്‍ണം രേഖപ്പെടുത്തിയത്.

Tags:    

Similar News