കണ്ണുതള്ളിയ സ്വര്‍ണക്കുതിപ്പ്; പവന്‍ 84,000 രൂപയിലേക്ക്

ഇന്ന് പവന് വര്‍ധിച്ചത് 920 രൂപ

Update: 2025-09-23 05:00 GMT

തീപിടിച്ച് സ്വര്‍ണവില. ഇന്ന് പവന്‍ വില 83,000 രൂപയും കടന്ന് കുതിക്കുകയാണ്. ദിനംപ്രതി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചാണ് പൊന്നിന്റെ കുതിപ്പ്.

സ്വര്‍ണം ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 10,480 രൂപയായി ഉയര്‍ന്നു. പവന് 83,840 രൂപയിലെത്തി. നിലവില്‍ സ്വര്‍ണവില ഉയരാനുള്ള സാധ്യത നിലനില്‍ക്കെ പവന് 84,000 രൂപയിലേക്കാണ് സ്വര്‍ണത്തിന്റെ കുതിപ്പ്.

18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില വര്‍ധിച്ചു. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 8615 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം. വെള്ളിവിലയും കുതിക്കുന്നു. ഇന്ന് ഗ്രാമിന് നാലുരൂപയുടെ വര്‍ധനവാണ് വിപണിയിലുണ്ടായത്. ഏറ്റവും ഉയര്‍ന്ന വില വര്‍ധനവിലൂടെയാണ് വെള്ളിയും മുന്നേറുന്നത്. ഗ്രാമിന് 144 രൂപയാണ് ഇന്നത്തെ വിപണിവില.

ഇന്നലെ രണ്ടുതവണയായി 680 രൂപ സ്വര്‍ണത്തിന് വര്‍ധിച്ചിരുന്നു. മൂന്നാഴ്ചക്കിടെ പൊന്നിന് സംസ്ഥാനത്ത് വര്‍ധിച്ചത് ആറായിരം രൂപയിലധികമാണ്.

ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കുന്നത് സ്വര്‍ണത്തിന്റെ കൂടുതല്‍ വിലയേറിയയതാക്കുന്നു. പലിശകുറയുമ്പോള്‍ നിക്ഷേപകര്‍ സ്വാഭാവികമായും സ്വര്‍ണത്തിലേക്ക് മാറും. രൂപയുടെ തകര്‍ച്ചയും പൊന്നിന് വില വര്‍ധിപ്പിച്ചു. ഉത്സവകാലത്ത് സ്വര്‍ണവില ഇനിയും ഉയരുമെന്ന സൂചനകളാണ് വിപണിയില്‍ നിന്ന് പുറത്തുവരുന്നത്.

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 90,000 രൂപയ്ക്ക് മേല്‍ നല്‍കണം. ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും കണക്കാക്കിയാല്‍ കുറഞ്ഞത് 90728 രൂപയെങ്കിലും നല്‍കണമെന്നതാണ് സ്ഥിതി.

അന്താരാഷ്ട്ര വിപണിയില്‍ ഇന്നുരാവിലെ സ്വര്‍ണവില ഔണ്‍സിന് 3758 ഡോളര്‍വരെ എത്തി. 

Tags:    

Similar News