സ്വര്‍ണം വീണ്ടും ട്രാക്കിലേക്ക്; ഇന്ന് വര്‍ധിച്ചത് 320 രൂപ

പവന് വില 84,240 രൂപയായി

Update: 2025-09-26 04:50 GMT

കഴിഞ്ഞ രണ്ടു ദിവസമായി കുറഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും കുതിപ്പിന്റെ പാതയില്‍. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 10530 രൂപയായി ഉയര്‍ന്നു. പവന് വില 84,240 രൂപയായി.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 8655 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം. അതേസമയം വെള്ളിവിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 144 രൂപയാണ് വിപണിയിലെ ഇന്നത്തെ വില.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്ന സൂചനകള്‍ സ്വര്‍ണത്തിനെ ബാധിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദവും വ്യാപാര തര്‍ക്കങ്ങളും വീണ്ടും മഞ്ഞലോഹത്തെ പ്രിയപ്പെട്ട നിക്ഷേപ വസ്തുവായി മാറ്റുമെന്ന വിലയിരുത്തലുമുണ്ട്.

ഒരു പവന്‍ ആഭരണം വാങ്ങാനുള്ള തുകയിലും വ്യത്യാസം വന്നു. ഏറ്റവും കുറഞ്ഞ പണിക്കൂലിയും മറ്റ് നികുതികളും കണക്കാക്കിയാല്‍ ഇന്ന് 91,000 രൂപയ്ക്ക് മുകളിലാണ് ഒരു പവന്‍ ആഭരണത്തിന്റെ വില.

അന്താരാഷ്ട വിലക്കനുസരിച്ചാണ് സംസ്ഥാനത്തും സ്വര്‍ണവിലയില്‍ ചലനങ്ങള്‍ ഉണ്ടാകുന്നത്. 

Tags:    

Similar News