സ്വര്‍ണവില ഇടിയുന്നു; പവന് കുറഞ്ഞത് 520 രൂപ

  • അക്ഷയ തൃതീയ ഏപ്രില്‍ 30ന്
  • സ്വര്‍ണം ഗ്രാമിന് 8940 രൂപ
  • പവന്‍ 71520 രൂപ

Update: 2025-04-28 04:48 GMT

അക്ഷയ തൃതീയ അടുക്കുമ്പോള്‍ സംസ്ഥാനത്ത് സ്വര്‍ണവില ഇടിയുന്നു. ഇത് ഉപഭോക്താക്കളില്‍ ആശ്വാസം പകര്‍ന്നിട്ടുണ്ട്. കാരണം ഏറ്റവുമധികം വില്‍പ്പന നടക്കുന്ന ഒരു ദിവസമാണ് അക്ഷയ തൃതീയ. ഒരു ദിവസം ഏറ്റവുമധികം സ്വര്‍ണം വില്‍ക്കുക ഒരുപക്ഷെ ഈ ദിവസമായിരിക്കാം. ഈ വര്‍ഷത്തെ ഈ പുണ്യദിനം ഏപ്രില്‍ 30 ആണ്.

കഴിഞ്ഞ ദിവസം വിലയില്‍ മാറ്റമുണ്ടാകാതിരുന്ന പൊന്നിന് ഇന്ന് ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. പവന് 520 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 8940 രൂപയും പവന് 71520 രൂപയുമായി കുറഞ്ഞു.

18 കാരറ്റിനും വില കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 7360 രൂപയിലാണ് ഇന്നത്തെവ്യാപാരം. അതേസമയം വെള്ളിവിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 109 രൂപയാണ് വിപണിവില.

അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണത്തിന് വില കുറഞ്ഞതാണ് സംസ്ഥാനത്തും വില കുറയാന്‍ കാരണമായത്. ഇന്നു രാവിലെ സ്വര്‍ണം ഔണ്‍സിന് 3338 ഡോളര്‍വരെ വില എത്തിയിരുന്നു. തുടര്‍ന്ന് 3282 ലേക്ക് വില താഴ്ന്നു. രാവിലെ ഒരു ശതമാനത്തിലധികം ഇടിവാണ് പൊന്ന് രേഖപ്പെടുത്തിയത്. 

Tags:    

Similar News